പ്ലസ് ടു ക്ലാസുകളും ജൂണിൽ തുടങ്ങും; പ്ലസ് വൺ പരീക്ഷയിൽ തീരുമാനം പിന്നീട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ/ ഒാൺലൈൻ ക്ലാസുകളും ജൂൺ ആദ്യം തുടങ്ങാൻ തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് യോഗത്തിലാണ് തീരുമാനം. ഏതാനും പ്ലസ് വൺ വിഷയങ്ങളുടെ ക്ലാസുകൾ കൂടി പൂർത്തിയാകാനുണ്ട്. ഇൗ ക്ലാസുകൾ പൂർത്തിയാക്കിയ ശേഷമേ പ്ലസ് ടു ക്ലാസുകൾ തുടങ്ങൂ. എന്നാൽ, ഇവരുടെ പ്ലസ് വൺ പരീക്ഷ നടത്തിപ്പിൽ മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പുമായും ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ.
ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ജൂൺ ഒന്നിനു തന്നെ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഒാൺലൈൻ/ഡിജിറ്റൽ ക്ലാസുകൾ തുടങ്ങും. അധ്യയന വർഷാരംഭത്തിെൻറ ഭാഗമായി ഒാൺലൈനിൽ പ്രവേശനോത്സവം സംഘടിപ്പിക്കും. ഇതിെൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടത്തും. അധ്യയന വർഷാരംഭത്തിെൻറ വിശദാംശങ്ങൾ മന്ത്രി വി. ശിവൻകുട്ടി വ്യാഴാഴ്ച വിശദീകരിക്കും. സാധ്യമാകുന്ന സ്ഥലങ്ങളിൽ സ്കൂൾതലത്തിലും ഒാൺലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കാമെന്ന നിർദേശവും യോഗത്തിലുണ്ടായി. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.