അധ്യാപകെൻറ പരീക്ഷ തട്ടിപ്പ്: പ്ലസ് ടു വിദ്യാർഥിനിക്ക് എ പ്ലസ് ജയം
text_fieldsമുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ വിദ്യാർഥിനി ക്ക് സമ്പൂർണ എ പ്ലസോടെ മികച്ച വിജയം. തടഞ്ഞുവെച്ച കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറിെൻറ ഫലം പ്രസിദ്ധീകരിച് ചതോടെയാണ് പന്നിക്കോട് സ്വദേശിനി അഖില ഫുൾ എ പ്ലസ് സ്വന്തമാക്കിയത്. മറ്റ് അഞ്ചു വിഷയങ്ങളിലും ഇൗ വിദ്യ ാർഥിനിക്ക് എ പ്ലസ് വിജയമായിരുന്നു. അധ്യാപകൻ നിഷാദ് വി. മുഹമ്മദ് തിരുത്തിയ മൂന്നു േചാദ്യങ്ങളുെട ഉത്തരങ്ങൾ ഒഴിവാക്കി മൂല്യനിർണയം നടത്തിയിട്ടും അഖില മികച്ച വിജയമാണ് നേടിയത്.
തടഞ്ഞുവെച്ച ഫലം പ്രസിദ്ധീകരിച്ചതായി സ്കൂൾ പ്രിൻസിപ്പലാണ് അഖിലയെ അറിയിച്ചത്. ഇതോടെ, ദിവസങ്ങളായി അനുഭവിച്ച ടെൻഷന് അറുതിയായതായി അഖിലയുെട സഹോദരൻ അഖിലേഷ് പറഞ്ഞു. എസ്.എസ്.എൽ.സിക്കും പ്ലസ്വണ്ണിനും സമ്പൂർണ എ പ്ലസ് നേടിയ അഖില ഇത്തവണയും മികച്ചജയം ആവർത്തിക്കാനാകുെമന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. ഇതിനിടെയാണ് അധ്യാപകെൻറ തട്ടിപ്പ് പുറത്തുവന്നത്.
ഉത്തരക്കടലാസ് തിരുത്തി എഴുതിയ സംഭവത്തിൽ ഒരുതരത്തിലും പങ്കില്ലാത്ത അഖില കഴിഞ്ഞദിവസം ഹയർ സെക്കൻഡറി ജോ. ഡയറക്ടർ ഡോ.എസ്.എസ്. വിവേകാനന്ദെൻറ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നിൽ െതളിവെടുപ്പിനെത്തിയിരുന്നു. അധ്യാപകൻ കൈകാര്യം ചെയ്ത ഉത്തരങ്ങൾ ഒഴിവാക്കി ഫലം പ്രസിദ്ധീകരിക്കണെമന്ന് അഖില കരഞ്ഞു പറഞ്ഞതോടെയാണ് ബുധനാഴ്ച ഫലം പ്രസിദ്ധീകരിക്കാെമന്ന് അധികൃതർ ഉറപ്പുനൽകിയത്. അഖിലയുടെ വിജയത്തോടെ നീലേശ്വരം സ്കൂളിൽ പ്ലസ് ടുവിന് ഫുൾ എ പ്ലസ് 22 ആയി.
അതിനിടെ, പ്ലസ് ടു ‘സേ’ പരീക്ഷക്ക് ഇരിക്കണെമന്ന നിർദേശം പാലിച്ച മറ്റു രണ്ടു വിദ്യാർഥികൾ ബുധനാഴ്ച അപേക്ഷ സമർപ്പിച്ചു. പ്ലസ് ടു സയൻസ് വിദ്യാർഥിയും കോമേഴ്സ് വിദ്യാർഥിയുമാണ് ജൂൺ 10ന് നടക്കുന്ന ഇംഗ്ലീഷ് പരീക്ഷക്ക് ഓൺലൈൻ മുഖേന അപേക്ഷ നൽകിയത്. രണ്ടുപേരുടെയും ഇംഗ്ലീഷ് വിഷയത്തിെൻറ ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നില്ല. അധ്യാപകൻ എഴുതിയ ഉത്തരക്കടലാസുകളായിരുന്നു തെളിവെടുപ്പ് സമയത്ത് അധികൃതർ ഹാജരാക്കിയിരുന്നത്. ഒരു കുട്ടി വീണ്ടും പരീക്ഷ എഴുതുന്നതിന് വിസമ്മതമറിയിച്ചിരുന്നു. എന്നാൽ, മറ്റു പോംവഴികളില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഒടുവിൽ ആ വിദ്യാർഥിയും ഉച്ചയോടെ സ്കൂളിലെത്തി അപേക്ഷ നൽകുകയായിരുന്നു. അതിനിടെ, സംഭവത്തിലുൾെപ്പട്ട അധ്യാപകർ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. മുക്കം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.