കണ്ണൂരിനെ മറികടന്ന് ഇക്കുറി കോഴിക്കോട്, പിന്നിൽ പത്തനംതിട്ട
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷ വിജയത്തിൽ നേരിയ വ്യത്യാസത്തിലാണെങ്കിലും കണ്ണൂരിനെ മറികടന്ന് ഇക്കുറി േകാഴിക്കോട് ഒന്നാമത്. 36856 പേർ പരീക്ഷക്കിരുന്നതിൽ 32228 പേർ ഉപരിപഠനയോഗ്യത നേടി. 87.44 ശതമാനമാണ് കോഴിേക്കാടിെൻറ വിജയം. വിജയശതമാനത്ത ിൽ കഴിഞ്ഞവർഷത്തെക്കാൾ മികവും കോഴിക്കോട് സ്വന്തമാക്കി.
കഴിഞ്ഞവർഷം 86.18 ശതമാനമായിരുന്നു ജില്ലയുടെ വിജയം. പരീക്ഷക്കിരുന്ന 29539 പേരിൽ 25737 പേരും ഉപരിപഠനേയാഗ്യത നേടിയ കണ്ണൂരാണ് രണ്ടാമത്; 87.13 ശതമാനം. അതേസമയം കഴിഞ്ഞ വർഷെത്തക്കാൾ വിജയനിരക്ക് കുറഞ്ഞെന്ന് മാത്രമല്ല, രണ്ട് വർഷമായി തുടരുന്ന വിജയാധിപത്യത്തിലും കാലിടറി. 87.22 ശതമാനമായിരുന്നു കഴിഞ്ഞവർഷം കണ്ണൂരിെൻറ അക്കൗണ്ടിലുണ്ടായിരുന്നത്.
54884 പേർ പരീക്ഷക്കിരുന്നതിൽ 47664 പേർ ഉപരിപഠനാർഹത നേടിയ മലപ്പുറമാണ് വിജയത്തിൽ മൂന്നാം സ്ഥാനത്ത്, 86.84 ശതമാനം. 85.52 ശതമാനം പേർ കഴിഞ്ഞവർഷം ഉപരിപഠനാർഹത നേടിയിരുന്നു. ഇക്കുറിയും ഏറ്റവും പിന്നിലാണ് പത്തനംതിട്ട. 12572 പേർ പരീക്ഷയെഴുതിയതിൽ 9806 പേർ മാത്രമാണ് വിജയിച്ചത്; 78 ശതമാനം. അതേസമയം വിജയശതമാനം ഉയർന്നിട്ടുണ്ട്. 2018ൽ 77.16 ശതമാനവും 2017 ൽ 77.65 ശതമാനവുമായിരുന്നു പത്തനംതിട്ടയുടെ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.