പ്ലസ് ടു സേ, ഇംപ്രൂവ്മെൻറ് പരീക്ഷ ജൂൺ ഏഴുമുതൽ
text_fieldsതിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്മെൻറ് പരീക്ഷകൾ ജൂൺ ഏഴുമുതൽ 13വരെ നടക്കും. അവസാന തീയതി മേയ് 22. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഉത്തരക്കടലാസ് പകർപ്പിനും മേയ് 25വരെ സ്കൂളുകളിൽ അപേക്ഷിക്കണം. രണ്ടാംവർഷ പരീക്ഷ ആദ്യമായി എഴുതിയ റെഗുലർ വിദ്യാർഥികൾക്ക് യോഗ്യത നേടാനാവാത്ത എല്ലാ വിഷയങ്ങളിലും ‘സേ’ ക്ക് അപേക്ഷിക്കാം. പഴയ സിലബസിൽ പരീക്ഷയെഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവർക്കും സേക്ക് അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഡി ഗ്രേഡിനോ അതിനു താെഴയോ ആണെങ്കിൽ അപേക്ഷിക്കാൻ അർഹരല്ല. ഇൗവർഷം ആദ്യമായി പരീക്ഷയെഴുതിയ റെഗുലർ വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും ഡി പ്ലസോ അതിനു മുകളിലോ ലഭിച്ചിട്ടുെണ്ടങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം ഇംപ്രൂവ്മെൻറിനും അപേക്ഷിക്കാം. രണ്ടാം വർഷ തിയറി പേപ്പറുകൾക്ക് മാത്രമേ സേ, ഇംപ്രൂവ്മെൻറ് പരീക്ഷയുള്ളൂ. ഇവർക്ക് നേരത്തേ ലഭിച്ച ഇേൻറണൽ മാർക്കുകൾ നിലനിൽക്കും. പ്രാക്ടിക്കൽ പരീക്ഷക്ക് നേരത്തേ എഴുതാത്തവർ വീണ്ടും ഹാജരാകണം.
പ്രാക്ടിക്കൽ പരീക്ഷ മേയ് 30, 31 തീയതികളിൽ ഒാരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും. പ്രാക്ടിക്കലിന് പേപ്പർ ഒന്നിന് 25 രൂപ അധികം നൽകണം. പരീക്ഷകേന്ദ്രങ്ങൾ സ്കൂളിൽ അന്വേഷിച്ചറിയണം. അപേക്ഷാഫോറവും വിവരങ്ങളും സ്കൂളുകളിലും വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷ ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. സേ പരീക്ഷക്ക് പേപ്പർ ഒന്നിന് 150ഉം ഇംപ്രൂവ്മെൻറ് പരീക്ഷക്ക് 500രൂപയുമാണ് ഫീസ്. സർട്ടിഫിക്കറ്റ് ഫീസായി 40രൂപ വേറെയും അടയ്ക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക്് പുനർമൂല്യനിർണയവും സൂക്ഷ്മ പരിശോധനയും ബാധകമല്ല. ഇൗ വിഷയങ്ങളുടെ ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷിക്കാവുന്നതാണ്. പുനർമൂല്യനിർണയത്തിന് 500ഉം ഉത്തരക്കടലാസ് പകർപ്പിന് 300ഉം സൂക്ഷ്മ പരിശോധനക്ക് 100ഉം രൂപയാണ് പേപ്പർ ഒന്നിന് ഫീസ്.
പ്ലസ് ടു സേ പരീക്ഷാ ടൈംടേബിൾ
രാവിലെ 9.30ഉം ഉച്ചക്കുശേഷം രണ്ടിനുമായാണ് സേ പരീക്ഷയുടെ സമയക്രമം. ടൈംടേബിൾ:
ജൂൺ ഏഴ് രാവിലെ -ഫിസിക്സ്, ജ്യോഗ്രഫി, അക്കൗണ്ടൻസ്, ഫിലോസഫി, മ്യൂസിക്, ആന്ത്രപ്പോളജി, ജേണലിസം.
ഉച്ചകഴിഞ്ഞ്- ജിയോളജി, സോഷ്യൽ വർക്ക്.
ജൂൺ എട്ട് രാവിലെ- കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം.
ഉച്ചകഴിഞ്ഞ്- ഇക്കണോമിക്സ്, ഇംഗ്ലീഷ്.
ജൂൺ ഒമ്പത് രാവിലെ- മാത്സ്, പാർട്ട് മൂന്ന് ഭാഷകൾ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സൈക്കോളജി, സംസ്കൃതം.
ഉച്ച കഴിഞ്ഞ്- ഗാന്ധിയൻ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്.
ജൂൺ 12 രാവിലെ - പാർട്ട് ഒന്ന് ഇംഗ്ലീഷ്.
ഉച്ചകഴിഞ്ഞ് പാർട്ട് രണ്ട് രണ്ടാം ഭാഷകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി.
ജൂൺ 13 രാവിലെ - ബയോളജി, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ്.
ഉച്ചകഴിഞ്ഞ്- ഹോം സയൻസ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ഇലക്ട്രോണിക്സ്, ഇ.എസ്.ടി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
ആർട്ട് ഹയർ സെക്കൻഡറി
ജൂൺ ഏഴ് രാവിലെ- മെയിൻ
ഉച്ച കഴിഞ്ഞ് -സബ്സിഡിയറി
ജൂൺ എട്ട് രാവിലെ- സാഹിത്യം
ഉച്ച കഴിഞ്ഞ്- സൗന്ദര്യ ശാസ്ത്രം
ഒൂൺ ഒമ്പത്- സംസ്കൃതം
ജൂൺ 12 രാവിലെ- പാർട്ട് വൺ ഇംഗ്ലീഷ്
ഉച്ചകഴിഞ്ഞ്- പാർട്ട് രണ്ട് രണ്ടാം ഭാഷകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.