സമ്പൂർണ പരീക്ഷാഫലമൊരുങ്ങുന്നത് ആദ്യം; ഒന്നാം വർഷ ഫലവും ഇൗ മാസം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സിക്ക് പിന്നാലെ ഹയർസെക്കൻഡറി പരീക്ഷയിലും സമ്പൂർണ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനായത് വിദ്യാഭ്യാസവകുപ്പിന് നേട്ടമായി. ഹയർസെക്കൻഡറി പരീക്ഷയുടെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥിയുടെയും ഫലം തടഞ്ഞുവെക്കാതെ സമ്പൂർണഫലം പ്രസിദ്ധീകരിക്കുന്നത്. എസ്.എസ്.എൽ.സി ഫലവും സമ്പൂർണമായാണ് കഴിഞ്ഞ അഞ്ചിന് പ്രസിദ്ധീകരിച്ചത്.
ഹയർ സെക്കൻഡറിയിൽ എല്ലാവർഷവും 2000ന് മുകളിൽ വിദ്യാർഥികളുടെ ഫലം തടഞ്ഞുവെക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇത്തവണ മേയ് 12ന് ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യ ധാരണ. എന്നാൽ, ഏതാനും വിദ്യാർഥികളുടെ മാർക്കുകൂടി എത്തിച്ചേരാനുള്ളതിനാൽ ഫലപ്രഖ്യാപനം 15ലേക്ക് മാറ്റുകയായിരുന്നു. സമ്പൂർണഫലം തയാറായശേഷം പ്രസിദ്ധീകരിച്ചാൽ മതിയെന്ന നിലപാട് വിദ്യാഭ്യാസമന്ത്രിയും ഹയർസെക്കൻഡറി ഡയറക്ടറേറ്റും സ്വീകരിക്കുകയായിരുന്നു.
മേയ് മാസം തന്നെ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും ഇത്തവണ തീരുമാനിച്ചിട്ടുണ്ട്. ഇതും ഹയർ സെക്കൻഡറി പരീക്ഷയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നേട്ടമാണ്. ഇത്തവണ പരീക്ഷയിൽ മോഡറേഷൻ നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എന്നാൽ, ചോദ്യങ്ങളിലുണ്ടായ പ്രശ്നം പരിഹരിക്കാൻ മാർക്ക് നൽകിയെന്നാണ് സൂചന. കഴിഞ്ഞവർഷം 12 മാർക്കായിരുന്നു മോഡറേഷൻ നൽകിയത്.
സമ്പൂർണ എ പ്ലസുകാർ വർധിച്ചു
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം 9870 ആയിരുന്നത് ഇത്തവണ 11,768 ആയി. എ പ്ലസ് നേട്ടത്തിൽ എറണാകുളം ജില്ലയാണ് മുന്നിൽ. ആകെ 11768 പേർ എ പ്ലസ് നേടിയതിൽ 1261 പേർ എറണാകുളം ജില്ലയിൽനിന്നാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. 1235 പേരാണ് ഇവിടെ മുഴുവൻ എ പ്ലസ് നേടിയത്. കൊല്ലം ജില്ലയിൽനിന്ന് 1206 പേരും കോഴിക്കോട് 1192 പേരും മലപ്പുറത്ത് 1131 പേരും കണ്ണൂരിൽ 1099 പേരും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
മറ്റ് ജില്ലകളിൽനിന്ന് എ പ്ലസ് നേടിയവർ: പത്തനംതിട്ട -329, ആലപ്പുഴ -677, കോട്ടയം -910, ഇടുക്കി -438, തൃശൂർ -986, പാലക്കാട് -599, വയനാട് -280, കാസർകോട് -366. ഗൾഫിൽ 22 പേരും ലക്ഷദ്വീപിൽ പത്തും മാഹിയിൽ 31 പേരും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. സ്കോൾ കേരളക്ക് കീഴിൽ പഠിച്ചവരിൽ 94 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ടെക്നിക്കൽ ഹയർസെക്കൻഡറിയിൽ 61 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
ഈ വർഷം 153 പേരാണ് മുഴുവൻ മാർക്കും നേടിയത്. ഇതിൽ 27 പേർ കണ്ണൂർ ജില്ലയിൽനിന്നാണ്. കൊല്ലം, കാസർകോട് ജില്ലകളിൽനിന്ന് 16 പേർക്ക് വീതവും മുഴുവൻ മാർക്കും ലഭിച്ചു. തിരുവനന്തപുരം -12, പത്തനംതിട്ട -നാല്, ആലപ്പുഴ -11, കോട്ടയം -എട്ട്, ഇടുക്കി -ആറ്, എറണാകുളം -ആറ്, തൃശൂർ -11, പാലക്കാട് -12, കോഴിക്കോട് -ഒമ്പത്, മലപ്പുറം -ഒമ്പത്, വയനാട് -ഒമ്പത് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽനിന്ന് മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണം.
സർട്ടിഫിക്കറ്റ് വിതരണം ജൂൺ ആദ്യവാരം
പ്ലസ് ടു പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം ജൂൺ ആദ്യവാരത്തോടെ പൂർത്തിയാക്കും. പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷകളുടെ സ്കോറുകളും നിരന്തരമൂല്യനിർണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തും.
വിദ്യാർഥിക്ക് ഓരോ വിഷയത്തിനും ലഭിച്ച സ്കോറും േഗ്രഡും സർട്ടിഫിക്കറ്റിലുണ്ടാവും. സ്കൂൾ സീലും പ്രിൻസിപ്പലിെൻറ ഒപ്പും രേഖപ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സർട്ടിഫിക്കറ്റിെൻറ കൗണ്ടർ ഫോയിൽ സ്കൂളിൽ സൂക്ഷിക്കും.
കമ്പാർട്ട്മെൻറലായി പരീക്ഷ എഴുതി ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് അവർ മുൻ പരീക്ഷയിൽ യോഗ്യത നേടിയ സ്കോറും ഇത്തവണ നേടിയ സ്കോറും ചേർത്തുള്ള കൺസോളിഡേറ്റഡ് സർട്ടിഫിക്കറ്റുകളും പ്രവിഷനൽ സർട്ടിഫിക്കറ്റുകളും നൽകുന്നതിനുള്ള സൗകര്യങ്ങൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ഒരുക്കിയിട്ടുണ്ട്. മാർച്ചിലെ പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ എല്ലാ വിദ്യാർഥികൾക്കും പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽനിന്ന് സർട്ടിഫിക്കറ്റിനൊപ്പം മൈേഗ്രഷൻ സർട്ടിഫിക്കറ്റും കൈപ്പറ്റാം.
ഇതിന് പ്രത്യേകം ഫീസ് നൽകേണ്ട. മുൻവർഷങ്ങളിൽ പരീക്ഷ എഴുതിയവരും ഡൂപ്ലിക്കേറ്റ് മൈേഗ്രഷൻ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷ നിശ്ചിത ഫീസിനൊപ്പം ഡയറക്ടറേറ്റിൽ സമർപ്പിച്ചാൽ സർട്ടിഫിക്കറ്റുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.