പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച നിലയിൽ; ബന്ധുവിനായി അന്വേഷണം ഊർജിതം
text_fieldsഅടിമാലി: പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ലസ് ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി പവർഹൗസ് വണ്ടിത്തറയിൽ രേഷ്മ രാജേഷാണ് (17) കൊല്ലപ്പെട്ടത്.
സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് പിതാവ് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ നെഞ്ചിൽ കുത്തേറ്റ് മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
മരിക്കുന്നതിന് മുമ്പ് പെൺകുട്ടിയോടൊപ്പം നാട്ടുകാർ കണ്ട യുവാവായ ബന്ധുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.