പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൈദികന്‍ റിമാന്‍ഡില്‍
text_fieldsകൊട്ടിയൂര്‍ (കണ്ണൂര്‍): പള്ളിമുറിയില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികനെ കൂത്തുപറമ്പ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടിയൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി റോബിന്‍ വടക്കഞ്ചേരി(48)യെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പീഡനത്തത്തെുടര്‍ന്ന് പ്ളസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി ശിവവിക്രമിന്‍െറ മേല്‍നോട്ടത്തില്‍ നിയോഗിച്ച പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം റോബിന്‍ വടക്കഞ്ചേരിയെ തൃശൂര്‍ ജില്ലയിലെ പുതുക്കാട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പേരാവൂരിലത്തെിച്ച് ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്‍െറ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
പീഡനത്തത്തെുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ഏഴിനാണ് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. തലേദിവസം വരെ സ്കൂളില്‍ പോയിരുന്ന പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. തൊട്ടടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്ത് പെണ്‍കുട്ടിയെ വീട്ടിലും കുഞ്ഞിനെ വയനാട്ടിലെ വൈത്തിരിയിലുള്ള അനാഥാലയത്തിലുമത്തെിച്ചു.
കുഞ്ഞിന്‍െറ പിതൃത്വം പെണ്‍കുട്ടിയുടെ പിതാവില്‍ ആരോപിക്കാനുള്ള വൈദികന്‍െറ ശ്രമം തകര്‍ത്തത് ചൈല്‍ഡ് ലൈനിന് ലഭിച്ച അജ്ഞാത സന്ദേശവും മാതാവിന്‍െറ പരാതിയുമായിരുന്നു. തുടര്‍ന്ന് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കുഞ്ഞിനെ കണ്ടത്തെുകയും പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തതോടെയാണ് പീഡനത്തിനുത്തരവാദി പള്ളിവികാരിയാണെന്ന് കണ്ടത്തെിയത്. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിദേശത്തേക്ക് കടക്കാനായി പുറപ്പെട്ട വൈദികനെ തൃശൂര്‍ പുതുക്കാടുനിന്ന് കസ്റ്റഡിയിലെടുത്തത്.
തെളിവെടുപ്പിനായി പ്രതിയെ കൊട്ടിയൂരിലെ പള്ളിമുറിയിലത്തെിച്ചു. പള്ളിമുറിയിലെ താമസസ്ഥലത്തുനിന്ന് പൊലീസ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കൊട്ടിയൂരില്‍ തെളിവെടുപ്പിനായത്തെുമ്പോള്‍ നൂറുകണക്കിനാളുകള്‍ സ്ഥലത്തുണ്ടായിരുന്നു. കൂക്കിവിളികളും തെറിയഭിഷേകവുംകൊണ്ട് രോഷംനിറഞ്ഞ അന്തരീക്ഷത്തില്‍ കനത്ത പൊലീസ് വലയത്തിലായിരുന്നു തെളിവെടുപ്പ്. കേസന്വേഷണത്തില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.