ആതുരസേവനത്തിനു കൈത്താങ്ങായി പി.എം ഫൗണ്ടേഷൻ
text_fieldsകൊച്ചി: ദുരിതം നിറഞ്ഞ കോവിഡ് കാലത്ത് ആതുരസേവന രംഗത്ത് ആശ്വാസത്തിെൻറ കൈത്താങ്ങാകുകയാണ് പി.എം ഫൗണ്ടേഷൻ. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ആവശ്യമായ കോടികളുടെ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമാണ് ഇതിനോടകം ഫൗണ്ടേഷൻ എത്തിച്ചു നൽകിയത്. വിവിധ ആശുപത്രികളുടെ ആവശ്യാർഥം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സേവനങ്ങളെത്തിച്ചത്.
പത്ത് ജില്ലകളിലെ പിന്നാക്കം നിൽക്കുന്ന സർക്കാർ ആശുപത്രികളിലേക്ക് വെൻറിലേറ്ററുകൾ, ഐ.സി.യു ഉപകരണങ്ങൾ, ലാബ് സാമഗ്രികൾ, എയർകണ്ടീഷണറുകൾ, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ മറ്റ് സുരക്ഷ സംവിധാനങ്ങൾ എന്നിവ കൈമാറി. ഐ.എം.എ കൊച്ചിയുടെ അംഗീകാരത്തോടെയാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ ഒരു കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് പി.എം ഫൗണ്ടേഷൻ ഭാരവാഹി എൻ.എം. ഷറഫുദ്ദീൻ പറഞ്ഞു. സാമൂഹിക സേവനരംഗത്ത് മികച്ച പ്രവർത്തനം നടത്തി ശ്രദ്ധനേടിയ പ്രസ്ഥാനമാണ് ഡോ. പി. മുഹമ്മദ് അലി ഗൾഫാർ സ്ഥാപനായ പി.എം. ഫൗണ്ടേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.