Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 12:46 AM IST Updated On
date_range 24 Dec 2017 12:50 AM ISTപുതിയ വിജ്ഞാന ശാഖകൾ കേരളത്തിലെ കുട്ടികൾക്കും ഉറപ്പുവരുത്തണം -മന്ത്രി മൊയ്തീൻ
text_fieldsbookmark_border
കൊച്ചി: ലോകത്തെ ഏത് മൂലയിലുമുള്ള സമപ്രായക്കാരന് ലഭിക്കുന്ന പുതിയ വിജ്ഞാനത്തിെൻറ ശാഖകൾ നമ്മുടെ കുട്ടികൾക്കും ഉറപ്പുവരുത്താനാകുന്ന പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്ന് യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീൻ. ഇത്തരം പ്രവർത്തനങ്ങൾ സർക്കാറിെൻറ മാത്രം പ്രവർത്തനംെകാണ്ട് കഴിയില്ല. ലക്ഷ്യബോധത്തോടെ ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുെടയും മറ്റും സഹായ സഹകരണങ്ങളും അനിവാര്യമാണ്. നമ്മുടെ പൊതുവിദ്യാഭ്യാസ രീതി ഉണ്ടാക്കിത്തന്ന നേട്ടങ്ങളെ സംരക്ഷിച്ചുവേണം ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.എം. ഫൗണ്ടേഷെൻറ 31-ാമത് വാര്‍ഷിക വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം കമ്പോള ഉല്‍പന്നമായതോടെ ചെലവ് വര്‍ധിക്കുകയാണ്. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് ആശ്വാസം നല്‍കാൻ 900 കോടി രൂപ വേണമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് വിദേശ രാജ്യങ്ങള്‍ തൊഴില്‍ നല്‍കുന്ന സാഹചര്യം എത്ര നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമുണ്ടാകുകയും യുവാക്കളുടെ വിദ്യാഭ്യാസവും കഴിവും ഇവിടെത്തന്നെ പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുകയും വേണം. നിക്ഷേപം ആകര്‍ഷിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാറിെൻറ കടമയെന്നും അദ്ദേഹം പറഞ്ഞു.
ഹരിതവിദ്യാലയം മുഖ്യപ്രമേയമാക്കി വിദ്യാലയങ്ങള്‍ക്ക് പി.എം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഫ. കെ.എ. ജലീല്‍ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി സമ്മാനിച്ചു. മൂന്നുലക്ഷം രൂപയുടെ ഒന്നാംസമ്മാനം കണ്ണൂര്‍ കൂത്തുപറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിനും രണ്ടുലക്ഷം രൂപയുടെ രണ്ടാം സമ്മാനം പാലക്കാട് ഭീമനാട് ഗവ. യു.പി സ്‌കൂളിനും നൽകി. കാസര്‍കോട് പീലിക്കോട് കൃഷ്ണന്‍നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിനാണ് ലക്ഷം രൂപയുടെ മൂന്നാംസമ്മാനം. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികള്‍, അധ്യയനപ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ അധ്യാപകര്‍, മികച്ച വിജയം കൈവരിച്ച സ്‌കൂളുകള്‍ തുടങ്ങിയവര്‍ക്കുള്ള ഇ. അഹമ്മദ് സ്മാരക പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
പ്രഫ. കെ.വി. തോമസ് എം.പി, പി.എം ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ. പി. മുഹമ്മദലി, ചെയര്‍മാന്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, തമിഴ്‌നാട് മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമ ബീവി, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, ഡോ. ഷീന ഷൂക്കൂര്‍, മാലദ്വീപ് സര്‍വകലാശാല ചാന്‍സലര്‍ ഡോ. മുഹമ്മദ് ഷാഹിം അലി സഈദ്, ഡോ. അഷ്റഫ് കടക്കല്‍, ‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖ്, എന്‍.എം. ഷറഫുദ്ദീന്‍, ഖദീജ മുഹമ്മദലി, ടി.പി. ഇമ്പിച്ചഹമ്മദ്, സി.പി. കുഞ്ഞിമുഹമ്മദ്, ഡോ. കെ.ടി. അഷ്റഫ്, പ്രഫ. ഇമ്പിച്ചിക്കോയ, ഷീബ അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story