പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ: രജിസ്ട്രേഷൻ 15 വരെ
text_fieldsകോഴിക്കോട്: 2023ലെ പത്താം ക്ലാസ് ഉന്നത വിജയികൾക്കായി മാധ്യമത്തിന്റെ സഹകരണത്തോടെ നടത്തുന്ന പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷക്ക് സെപ്റ്റംബർ 15 വരെ രജിസ്റ്റർ ചെയ്യാം. അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയുടെ സിലബസ്.
എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90 ശതമാനം മാർക്ക്, എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് അല്ലെങ്കിൽ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിനും 80 ശതമാനം മാർക്കും സ്പോർട്സ്, ആർട്സ്, കൾച്ചർ, ലീഡർഷിപ്പ്, സോഷ്യൽ സർവിസ്, ഐ.ടി എന്നിവയിൽ സംസ്ഥാന-ദേശീയതല മത്സരങ്ങളിൽ വിജയവും എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് ആപേക്ഷിക്കാം. നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും പത്തുപേർക്ക് 1.25 ലക്ഷം രൂപയുടെ പി.എം സ്കോളർഷിപ്പും ലഭിക്കും.
എല്ലാ ജില്ലകളിലും ഗൾഫ് രാഷ്ട്രങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. www.pmfonline.org എന്ന വെബ്‌സൈറ്റ് വഴിയോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യാം. ഫോൺ: 0484 2367279, +91 7510672798.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.