Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കെജ്രിവാളിന്...

​കെജ്രിവാളിന് തിരിച്ചടി; അപകീർത്തി കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

text_fields
bookmark_border
Arvind Kejriwal
cancel

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്​ വിവാദത്തിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പരാമർ​ശത്തിനെതിരെ​​ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ അപകീര്‍ത്തിക്കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

കേസ് ഗുജറാത്ത് ഹൈകോടതിയുടെ പരിഗണനയിലുണ്ടെന്നും ​ചൊവ്വാഴ്ച പരിഗണിക്കാന്‍ പോകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്‍റെ ഹരജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. ​കേസ്​ ഗുജറാത്ത് ഹൈകോടതിയാണ് പരിഗണിക്കേണ്ടതെന്ന് സര്‍വകലാശാലക്ക്​ വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദിച്ചു.

കേസ്​ ചൊവ്വാഴ്​ച ഹൈകോടതി പരിഗണിക്കുന്നതിന് പിന്നാലെ ആഗസ്റ്റ്​ 31ന് വിചാരണകോടതിയും വിഷയം പരിഗണിക്കുകയാണ കേസ്​ അതിവേഗത്തില്‍ നീക്കുകയാണെന്നും കെജ്രിവാളിന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വെളിപ്പെടുത്താത്തതിന് ഗുജറാത്ത് സര്‍വകലാശാലയക്കെതിരേ ​കെജ്രിവാളും ആം ആദ്​മി പാർട്ടി എം.പി സഞ്ജയ്​ സിങും നടത്തിയ പരാമര്‍ശങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഏപ്രില്‍ 17ലെ ഉത്തരവില്‍ പറഞ്ഞിരുന്നു. കേസിൽ ഇടക്കാല സ്​റ്റേ ആവശ്യപ്പെട്ടുള്ള കെജ്രിവാളിന്‍റെ ഹരജി ആഗസ്റ്റ്​ 11ന്​ ഗുജറാത്ത്​ ഹൈകോടതി തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwal
News Summary - PM Modi degree row: Supreme Court refuses relief to Arvind Kejriwal in defamation case
Next Story