പ്രധാനമന്ത്രി ഇന്ന് എത്തും
text_fieldsകൊല്ലം: കൊല്ലം ബൈപാസ് നാടിനു സമർപ്പിക്കാനും സംസ്ഥാനത്ത് എൻ.ഡി.എയുടെ ലോക്സഭ തെ രഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി െചാവ്വാഴ ്ച എത്തും. വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോ പ്ടറിൽ 4.50ന് കൊല്ലം ആശ്രാമം മൈതാനത്തെ െഹലിപാഡിലിറങ്ങും.
4.55ന് കൊല്ലം ബൈപാസ് ഉദ്ഘാടനം. ആറിന് ആശ്രാമത്തുനിന്ന് എൻ.ഡി.എ റാലി നടക്കുന്ന കൊല്ലം പീരങ്കി മൈതാനത്ത് എത്തും. 6.10ന് റാലിയെ അഭിവാദ്യം ചെയ്യും. ഏഴിന് തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി 7.20 മുതൽ 7.40 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനും സ്വദേശി ദർശൻ പരിപാടിയുടെ ഉദ്ഘാടനത്തിനും ചെലവഴിക്കും. ദർശൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തീർഥാടക സൗഹൃദ നിർമാണ പദ്ധതികളുടെ ഉദ്ഘാടനമാണ് മോദി നിർവഹിക്കുക.
പ്രധാനമന്ത്രിയായശേഷം മോദി മൂന്നാം തവണയാണ് കൊല്ലത്തെത്തുന്നത്. ബൈപാസ് ഉദ്ഘാടനം വിവാദമായ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഉദ്ഘാടകനായത്. ബൈപാസ് ഉദ്ഘാടന വേദിയിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ജില്ലയിലെ മന്ത്രിമാർ, എം.പി, എം.എൽ.എ തുടങ്ങിയവരുമുണ്ടാകും. എൻ.ഡി.എ റാലിയുടെ വേദി ബി.ജെ.പി സംസ്ഥാന-ദേശീയ നേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.