ഫാ. ടോം ഉഴുന്നാലിലുമായി കൂടിക്കാഴ്ചക്ക് താൽപര്യമറിയിച്ച് പ്രധാനമന്ത്രി
text_fieldsകോട്ടയം: ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തെച്ചൊല്ലി വിവാദം ശക്തമായിരിക്കെ, അദ്ദേഹം ഇന്ത്യയിലേക്ക് വരുേമ്പാൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്താൻ താൽപര്യമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒാഫ് ഇന്ത്യ (സി.ബി.സി.െഎ) വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാഴ്ചക്ക് ശേഷമാകും ഫാ. ഉഴുന്നാലിൽ ഇന്ത്യയിലേക്ക് വരുക.
എന്നാൽ, ഇക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അതിനിടെ ഫാ. ഉഴുന്നാലിലിെൻറ മോചനക്കാര്യത്തിൽ അവസാന നിമിഷം നിർണായകമായത് വത്തിക്കാെൻറ ഇടപെടലാണെന്നും സി.ബി.സി.െഎ അറിയിച്ചു. കേന്ദ്രസർക്കാർ മോചനത്തിനായി വലിയ ശ്രമം നടത്തിയിട്ടുണ്ട്. അതിനാൽ ആരൊക്കെ ഇതിൽ പങ്കുവഹിച്ചു എന്നത് അനാവശ്യവിവാദമാണെന്നും വത്തിക്കാെൻറ പങ്ക് കേന്ദ്രം അംഗീകരിക്കാത്തത് വിവാദമാക്കാനില്ലെന്നും സി.ബി.സി.െഎ വക്താവ് പറഞ്ഞു.
ഫാ. ഉഴുന്നാലിലുമായി ഫോണിൽ ബന്ധപ്പെെട്ടന്നും മോചനത്തിന് ഇടപെട്ടവരെയും പ്രാർഥിച്ചവരെയും എന്നും ഒാർക്കുമെന്നും സി.ബി.സി.െഎ പ്രസിഡൻറ് കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് ബാവ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.