പി.എം. നജീബ് സ്മാരക എൻഡോവ്മെന്‍റ് വിതരണം ചെയ്തു
text_fieldsകോഴിക്കോട്: ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രഥമ അധ്യക്ഷനും സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പി.എം. നജീബിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണചടങ്ങ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. തികച്ചും പരിമിതമായ സാഹചര്യത്തിൽ പ്രവാസ ലോകത്തായിരിക്കുമ്പോഴും വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക സേവന രംഗത്ത് നിറഞ്ഞു നിന്നിരുന്ന പി.എം. നജീബ് ഒരുപുരുഷായുസെങ്കിലും ജീവിച്ചിരിക്കേണ്ടിയിരുന്ന മഹത് വ്യക്തിത്വമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
കോഴിക്കോട് പുതിയങ്ങാടിയിൽ പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ട്രസ്റ്റും പി.എം. നജീബ് സുഹൃത് സമിതി സൗദിഅറേബ്യയും സംയുക്തമായാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്.
പി.എം. നജീബ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ബി.ഇ.എം യു.പി സ്കൂളിൽ നടത്തിയ ചടങ്ങിൽ സമീപപ്രദേശത്തെ ഒമ്പത് സ്കൂളുകളിലെ ഇരുനൂറോളം വിദ്യാർഥികൾക്കുള്ള മുഴുവൻ പഠനോപകരണങ്ങളും മൂന്ന് സ്കൂളുകളിലേക്കായി ഓഫിസ് ഫർണീച്ചർ, ബ്ലാക്ക് ബോർഡ്, ഫാൻ എന്നിവയും ഇരുപത് എൻ.എസ്.എസ് സ്കൂൾ വളന്റിയേഴ്‌സിനുള്ള യൂണിഫോമും വിതരണം ചെയ്തു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ. പ്രവീൺകുമാർ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.
ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്, യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് സി.പി. സലീം, മണ്ഡലം പ്രസിഡന്റ് ടി.കെ. മഹീന്ദ്രകുമാർ, മുൻ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയും എന്ഡോവ്മെന്റ് കോഡിനേറ്ററുമായ ഫൈസൽ ഷെരീഫ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗം അഡ്വ. എം. രാജൻ സ്വാഗതവും പി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.