പ്രധാനമന്ത്രി തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ സന്ദർശിക്കില്ല
text_fieldsതിരുവനന്തപുരം: പ്രതിഷേധവും സുരക്ഷാകാരണങ്ങളും കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെ ഒാഖി ദുരന്തബാധിത മേഖലകൾ സന്ദർശിക്കില്ലെന്ന് വിവരം.
നിലവിൽ തയാറാക്കിയ സന്ദർശന ഷെഡ്യൂൾ പ്രകാരം പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിക്കില്ല. മോദിയെ ഇൗ പ്രദേശങ്ങളിലെത്തിക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം അദ്ദേഹത്തിെൻറ ഒാഫിസുമായി രാത്രി വൈകിയും ബന്ധപ്പെടുന്നതായാണ് വിവരം. അത് വിജയം കണ്ടാൽ മാത്രമേ അദ്ദേഹം അവിടങ്ങൾ സന്ദർശിക്കൂ.
മോദി തീരപ്രദേശങ്ങൾ സന്ദർശിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്നത പൊലീസ് വൃത്തങ്ങളും പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ ചേർന്ന എ.എസ്.എൽ യോഗത്തിലും (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൻ മീറ്റിങ്) ഇൗ തീരുമാനമാണുണ്ടായത്.
ലക്ഷദ്വീപിലെ സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ തിരുവനന്തപുരത്തെ ടെക്നിക്കൽ ഏരിയയിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. തുടർന്ന് നാലരയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മോദി രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഒാഖി ദുരിതാശ്വാസം സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. അവിടെെവച്ച് തന്നെ ഒാഖി ദുരന്തത്തിൽപെട്ടവരുടെ ബന്ധുക്കളിൽ ചിലരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു. തുടർന്ന് ആേറാടെ മടങ്ങുമെന്നാണ് വിവരം.
എന്നാൽ രാജ്ഭവനിലുൾപ്പെടെ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
പ്രധാനമന്ത്രി എത്തുകയും മടങ്ങുകയും ചെയ്യുന്ന വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ ഒരു മാധ്യമസ്ഥാപനത്തിൽനിന്ന് ഒരു റിപ്പോർട്ടറിനും ഒരു ഫോേട്ടാഗ്രാഫറിനും മാത്രമാകും പാസ് അനുവദിക്കുകയെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
ലക്ഷദ്വീപും കവരത്തിയും കന്യാകുമാരിയും സന്ദർശിക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് പൂന്തുറയും വിഴിഞ്ഞവും സന്ദർശിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ അതിൽനിന്ന് പിന്നാക്കംപോയത് ബി.ജെ.പി സംസ്ഥാന ഘടകത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയെങ്കിലും ഒരു പ്രതിഷേധവുമുണ്ടായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഴിഞ്ഞത്ത് പ്രതിേഷധമുണ്ടായി.
മോദിക്കെതിരെയും ഇൗ മേഖലയിൽ പ്രതിഷേധമുണ്ടാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട്.
അക്കാര്യങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തിെൻറ തീരദേശ സന്ദർശനം ഒഴിവാക്കിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.