പി.എം.എ. ഖാദറിനെ ആദരിക്കുന്നു
text_fieldsശാന്തപുരം: ഖുർആന്‍റെ സമ്പൂർണ ഇംഗ്ലീഷ് പരിഭാഷ തയാറാക്കിയ ഇസ്ലാമിയ്യ കോളജ് 1977 ബാച്ച് പൂർവ വിദ്യാർഥി പി.എം.എ. ഖാദറിനെ ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ്യ അലുംനി അസോസിയേഷൻ ആദരിക്കുന്നു. ആഗസ്റ്റ് 27ന് വൈകീട്ട് 7.30ന് നടക്കുന്ന ഓൺലൈൻ പരിപാടി 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും.
അലുംനി അസോസിയേഷൻ പ്രസിഡന്‍റ് ഡോ. എ.എ. ഹലീം അധ്യക്ഷത വഹിക്കും. അൽജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ്, വൈസ് പ്രസിഡന്‍റ് വി.കെ. അലി, അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി, ഹൈദറലി ശാന്തപുരം, വി.എ. കബീർ, ടി.കെ. ഉബൈദ്, വി.കെ. ജലീൽ, അലുംനി ജനറൽ സെക്രട്ടറി ഡോ. വി.എം. സാഫിർ, കെ.കെ. സുഹ്റ, വി.എസ്. സലീം, പി.എം. ഹാമിദലി, അശ്റഫ് കീഴുപറമ്പ്, ഫൈസൽ മഞ്ചേരി, ഇബ്റാഹീം ശംനാട്, എം.എസ്.എ. റസാഖ്, മുസ്തഫാ ഹുസൈൻ, താജുദ്ദീൻ ഓമശ്ശേരി, ബശീർ തൃപ്പനച്ചി, പി.എം. അസ്ഗറലി, ആബിദ് ഹുസൈൻ, എം. നസീമ പാലക്കാട്, സുഹാന ലത്വീഫ് എന്നിവർ പങ്കെടുക്കും.
യൂട്യൂബ്, ഫേസ്ബുക് എന്നിവയിൽ ലൈവ് സംപ്രേഷണവും ഉണ്ടാവും. സ്വദേശത്തും വിദേശത്തുമുള്ള എല്ലാ പൂർവവിദ്യാർഥികളും പരിപാടിയിൽ സംബന്ധിക്കണമെന്ന് അലുംനി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.