Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kt jaleel pma salam
cancel
Homechevron_rightNewschevron_rightKeralachevron_right'ഏതെങ്കിലും പാര്‍ട്ടി...

'ഏതെങ്കിലും പാര്‍ട്ടി ഓഫിസിന്‍റെ വരാന്തയില്‍ നില്‍ക്കുന്നവര്‍ ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട'; ജലീലിനെതിരെ പി.എം.എ സലാം

text_fields
bookmark_border

മലപ്പുറം: കെ.ടി. ജലീൽ എം.എൽ.എക്കെതിരെ രൂക്ഷ പ്രതികരണവുമായി മുസ്​ലിം ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മുസ്​ലിം ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ ഏതെങ്കിലും പാർട്ടി ഓഫിസിന്‍റെ വരാന്തയില്‍ നില്‍ക്കുന്നവര്‍ ഇടപെടേണ്ടതില്ലെന്ന്​ അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുമുള്ള ശക്തമായ നേതൃത്വമുള്ള പ്രസ്ഥാനമാണ് മുസ്​ലി ലീഗ്.

പാണക്കാട്ടുനിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത് എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ 'പാണക്കാട് മുഹബ്ബത്ത്' തിരിച്ചറിയാനുള്ള വിവേകമൊക്കെ സമൂഹത്തിനുണ്ട്. ഇത്തരക്കാരുടെ ഉപദേശങ്ങള്‍ ചെവികൊള്ളേണ്ട ഗതികേട് ഒരു കാലത്തും മുസ്​ലിം ലീഗിനുണ്ടായിട്ടില്ല.

മുഈനലി തങ്ങളുടെ വക്കാലത്തുമായി വരാൻ കെ.ടി. ജലീലിനെ ആരും അധികാരപ്പെടുത്തിയിട്ടില്ല. പാർട്ടിയുടെ മുന്നിൽ യാതൊരു പ്രതിസന്ധിയുമില്ല. പ്രശ്​നങ്ങൾ ഇന്ന്​ വൈകുന്നേരം നടക്കുന്ന യോഗത്തോടെ തീരുമെന്നാണ്​ വിശ്വാസം.

കെ.ടി. ജലീലിനെ മന്ത്രി സ്​ഥാനത്തുനിന്ന്​ പിടിച്ചിറക്കാൻ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്​ സാധിച്ചിട്ടുണ്ട്​. അതിന്‍റെ ദേഷ്യമാണ്​ ഇപ്പോൾ അദ്ദേഹം തീർക്കുന്നത്​.

ഇ.ഡിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്​ദരേഖ കെ.ടി. ജലീലിന്​ ലഭിച്ചിട്ടുണ്ടെങ്കിൽ അത്​ ഇ.ഡിയിൽനിന്നാകും. ഇ.ഡിയും ജലീലും അടുത്തകാലത്തായി നല്ല ബന്ധമാണ്​. അർധരാത്രി തലയിൽ മുണ്ടിട്ടാണ്​ ഇ.ഡിയെ കാണാൻ ജലീൽ പോയിട്ടുള്ളത്​. ആ ബന്ധത്തിന്‍റെ അടിസ്​ഥാനത്തിൽ ഇ.ഡി കൊടുത്തിട്ടുണ്ടോ എന്നറിഞ്ഞുകൂട. അതിൽ വിരോധമൊന്നുമില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelpma salam
News Summary - PMA Salam against kt Jaleel
Next Story