Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ മന്ത്രിയുടെ ധിക്കാരം പ്രതിരോധിക്കും -പി.എം.എ. സലാം

text_fields
bookmark_border
pma salam
cancel

കോ​ഴി​ക്കോ​ട്: പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ നി​ല​പാ​ട് ധി​ക്കാ​ര​പ​ര​മാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

ധാ​ർ​ഷ്ട്യ​വും ധി​ക്കാ​ര​വും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് യോ​ജി​ച്ച​ത​ല്ല. വി​ദ്യാ​ഭ്യാ​സം എ​ന്ന മൗ​ലി​കാ​വ​കാ​ശ​ത്തെ​യാ​ണ് മ​ന്ത്രി ചോ​ദ്യം ചെ​യ്യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി വാ​ദി​ക്കു​മ്പോ​ൾ അ​തി​ന് നേ​രെ കൊ​ഞ്ഞ​നം​കു​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ രീ​തി​യ​ല്ല. ആ​വ​ശ്യ​മാ​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കേ​ണ്ട​ത്.

സ​ർ​ക്കാ​റി​ന് മു​ന്നി​ലു​ള്ള രേ​ഖ​ക​ളും ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ​ത​ന്നെ നി​യോ​ഗി​ച്ച ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ളും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. മ​ന്ത്രി​യു​ടെ ധി​ക്കാ​ര​ത്തെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്ന്​ പി.​എം.​എ. സ​ലാം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus onePMA salam
News Summary - PMA salam against V Sivankutty
Next Story