Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എസ്​.എഫ്​ ജില്ലാ...

എം.എസ്​.എഫ്​ ജില്ലാ നേതൃത്വത്തിന്‍റെ കത്ത്​ ലഭിച്ചില്ലെന്ന്​ പി.എം.എ സലാം

text_fields
bookmark_border
എം.എസ്​.എഫ്​ ജില്ലാ നേതൃത്വത്തിന്‍റെ കത്ത്​ ലഭിച്ചില്ലെന്ന്​ പി.എം.എ സലാം
cancel

മലപ്പുറം: എം.എസ്​.എഫ്​ ജില്ലാ നേതൃത്വത്തിന്‍റെ കത്തുകൾ ലഭിച്ചില്ലെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. എം.എസ്​.എഫ്​ നേതാക്കളുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കും. പാർട്ടി തീരുമാനത്തിൽ നിലവിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എം.എസ്​.എഫ്​ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ 11 ജില്ലാ കമ്മിറ്റികൾ കത്തയച്ചുവെന്ന വാർത്ത വന്നിരുന്നു.

പി.കെ.നവാസിനെ മാറ്റിനിർത്തണമെന്നാണ്​ ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടത്​​. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും ഇവർ കത്തിൽ പറയുന്നു. അതേസമയം, വിവാദങ്ങളിൽ ഹരിത നേതാക്കളുടെ പ്രതികരണം ഇന്നുണ്ടാവുമെന്നാണ്​ സൂചന. ബുധനാഴ്ച നടക്കുന്ന വാർത്തസമ്മേളനത്തിൽ അവർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയേക്കും.

എം.​എ​സ്.​എ​ഫ് വ​നി​ത വി​ഭാ​ഗ​മാ​യ 'ഹ​രി​ത'​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി മു​സ്​​ലിം ലീ​ഗ് മ​ര​വി​പ്പി​ച്ചിരുന്നു. എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​കെ. ന​വാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ വ​നി​ത ക​മീ​ഷ​നി​ൽ 'ഹ​രി​ത' ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ന​ട​പ​ടി. സം​ഘ​ട​ന​യോ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യി​ൽ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ പി.​കെ. ന​വാ​സ്, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ് ക​ബീ​ർ മു​തു​പ​റ​മ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. വ​ഹാ​ബ് എ​ന്നി​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​മു​ണ്ട്. ര​ണ്ടാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. പി​ന്നീ​ട്​ തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:msfPMA Salam
News Summary - PMA Salam said it had not received letters from the MSF district leadership
Next Story