Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 4:41 PM GMT Updated On
date_range 27 March 2022 4:41 PM GMTപി.എം.എ.വൈ നഗരം ലൈഫ് പദ്ധതി: 15212 വീടുകള്‍ക്കു കൂടി അംഗീകാരം
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മിച്ചുനല്‍കുക. 608.48 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര അനുമതി ലഭിച്ചത്. ഇതില്‍ കേന്ദ്രവിഹിതം 228.18 കോടി രൂപയും 76.06 കോടി സംസ്ഥാന വിഹിതവും 304.24 കോടി രൂപ നഗരസഭാ വിഹിതവുമാണ്. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത് കുടുംബശ്രീ മുഖേനയായിരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story