Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോ​ക്സോ: 73കാ​ര​ന്...

പോ​ക്സോ: 73കാ​ര​ന് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

text_fields
bookmark_border
ഗം​ഗാ​ധ​ര​ന്‍
cancel
camera_alt

ഗം​ഗാ​ധ​ര​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ഏ​ഴ് വ​യ​സ്സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ക​ല്ലൂ​ർ ചെ​റു​വ​ൽ​മാ​രാ​ശ്ശേ​രി വീ​ട്ടി​ൽ ഗം​ഗാ​ധ​ര​നെ (73) അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 20,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി.​ആ​ർ. ര​വി​ച​ന്ദ​ർ ശി​ക്ഷി​ച്ചു. പു​തു​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​റാ​യി​രു​ന്ന എ​സ്.​പി. സു​ധീ​ര​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത‌​ത്‌ അ​ന്വേ​ഷി​ച്ച്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. വി​ജു വാ​ഴ​ക്കാ​ല ഹാ​ജ​രാ​യി. പി​ഴ​യൊ​ടു​ക്കാ​തി​രു​ന്നാ​ൽ ര​ണ്ടു​മാ​സം വെ​റും ത​ട​വും അ​നു​ഭ​വി​ക്ക​ണം. പി​ഴ സം​ഖ്യ ഈ​ടാ​ക്കി​യാ​ൽ അ​ത് അ​തി​ജീ​വി​ത​ക്ക് ന​ഷ്ട‌​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. ​പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്‌​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsPOCSO
News Summary - POCSO-73-year-old gets five years rigorous imprisonment and fine
Next Story