പോക്സോ ആക്ട്: ലക്ഷദ്വീപിലെ അധ്യാപകർക്ക് പരിശീലനം നൽകണം –ഹൈകോടതി
text_fieldsകൊച്ചി: കേരളത്തിലെ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ പോക്സോ ആക്ട് സംബന്ധിച്ച പഠനം ലക്ഷദ്വീപിലും നടപ്പാക്കാൻ അധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകണമെന്ന് ഹൈകോടതി.
കോടതി ഉത്തരവിനെ തുടർന്ന് കേരള സിലബസിലെ അഞ്ച്, ഏഴ് ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ഭാഗം ലക്ഷദ്വീപിലും പഠിപ്പിക്കുമെന്ന് ഭരണകൂടം അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ഇത്തരത്തിലൊരു പരിശീലനം ലക്ഷദ്വീപിലെ അധ്യാപകർക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് വിക്ടിം റൈറ്റ്സ് സെന്ററും കോടതിയെ അറിയിച്ചു.
ലക്ഷദ്വീപിലേക്ക് പാഠപുസ്തകം വാങ്ങുന്നുണ്ടെങ്കിലും അധ്യാപകർക്ക് പരിശീലനം നൽകുന്നത് ദ്വീപ് ഭരണകൂടമാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. തുടർന്നാണ് കേരള ലീഗൽ സർവിസ് അതോറിറ്റിയുടെ കീഴിലെ റിസോഴ്സ് പേഴ്സൺസിന്റെ സഹായത്തോടെ പരിശീലനം നൽകണമെന്ന് നിർദേശിച്ചത്. പോക്സോ കേസുകളിൽ വിദ്യാർഥികളും പ്രതികളാകുന്നത് പതിവായതോടെയാണ് പോക്സോ ആക്ട് സിലബസിൽ ഉൾപ്പെടുത്താൻ കോടതി നിർദേശിക്കുകയും അത് നടപ്പാക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.