കാസർകോട്ട് തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലിൽ ചാടി
text_fieldsകാസർകോട്: തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലിൽ ചാടി. മഹേഷ് എന്നയാളാണ് കടലിൽ ചാടിയത്. കാസർകോട് കസബ കടപ്പുറത്ത് രാവിലെ 9.30ഓടെയായിരുന്നു സംഭവം.
എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർഥിനിയുെട കുളിമുറി ദൃശ്യങ്ങൾ പകർത്തിയതിന് മഹേഷ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. ഇന്നലെയാണ് പോക്സോ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയോടെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികളെ ചോദ്യം ചെയ്തപ്പോൾ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കസബ തീരത്ത് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് തൊണ്ടിമുതലിന് വേണ്ടിയാണ് നാല് പൊലീസുകാർ അടങ്ങുന്ന സംഘം പ്രതികളെ കടൽ തീരത്ത് എത്തിച്ചത്. ഇതിനിടെ തങ്ങളെ തള്ളി മാറ്റി മഹേഷ് കടലിലേക്ക് എടുത്തുചാടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൈയിലെ വിലങ്ങോടു കൂടിയാണ് മഹേഷ് കടലിലേക്ക് ചാടിയത്. ഇയാൾക്ക് വേണ്ടി പൊലീസും തീര രക്ഷാ സേനയും തെരച്ചിൽ നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.