Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട പോക്‌സോ കേസ്‌ പ്രതിയെ പിടികൂടി

text_fields
bookmark_border
ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട പോക്‌സോ കേസ്‌ പ്രതിയെ പിടികൂടി
cancel

തൃശൂര്‍:ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പോക്‌സോ കേസ്‌ പ്രതിയെ പിടികൂടി. പ്രതി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.

പ്രതിക്കൊപ്പം ജയിലില്‍നിന്ന് ചികിത്സ ആവശ്യമായ മറ്റു തടവുകാരും ഉണ്ടായിരുന്നു. തടവുകാരെ ആശുപത്രി വരാന്തയില്‍ ഇരുത്തിയ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത്.

പിന്നീട് പള്ളിക്കലിന് സമീപം ഇയാള്‍ പതുങ്ങി നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ തടഞ്ഞുവെച്ചു. കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsPocso Cases
News Summary - POCSO case accused who escaped from Viyyur jail taken in custody
Next Story