പോക്സോ കേസ്: പീഡന ആരോപണം ഉന്നയിച്ച നടി മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ
text_fieldsകൊച്ചി: മുകേഷ്, ജയസൂര്യ അടക്കമുള്ള നടന്മാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടി പോക്സോ കേസിൽ ജാമ്യം തേടി ഹൈകോടതിയിൽ. താൻ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ തീർപ്പാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നൽകണമെന്നും നടി ആവശ്യപ്പെട്ടു.
ലൈംഗിക ചൂഷണം ആരോപിച്ച് ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് പോക്സോ കേസ്. യുവതി താമസിക്കുന്ന സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
പ്രായപൂർത്തിയാകും മുമ്പ് ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്‌ചവെച്ചെന്നും ലൈംഗികാതിക്രമം നടന്നെന്നുമാണ് യുവതിയുടെ പരാതി. 2014ലാണ് സംഭവം. നടി മാഫിയാ ബന്ധമുള്ള ആളാണെന്നും തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
എന്നാല്‍ യുവതിയുടേത് വ്യാജ പരാതിയാണെന്നാണ് നടിയുടെ പ്രതികരണം. വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതില്‍ വിരോധം തീര്‍ക്കുകയാണ് ഇവരെന്നും നടി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.