മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്; പരാതി നൽകിയത് ബന്ധു
text_fieldsകൊച്ചി: നടനും എം.എൽ.എയുമായ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗികാരോപണമുന്നയിച്ച നടിക്കെതിരെ പോക്സോ കേസ്. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തിയത്.
പ്രായപൂർത്തിയാകും മുമ്പ് ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നും ലൈംഗികാതിക്രമം നടന്നെന്നുമാണ് യുവതിയുടെ പരാതി. 2014ലാണ് സംഭവം. നടി മാഫിയാ ബന്ധമുള്ള ആളാണെന്നും തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
എന്നാല്‍ യുവതിയുടേത് വ്യാജ പരാതിയാണെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതില്‍ വിരോധം തീര്‍ക്കുകയാണ് ഇവരെന്നും നടി ആരോപിച്ചു. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.