Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഒക്കെതിരായ...

സി.പി.ഒക്കെതിരായ പോക്സോ കേസ്: അന്വേഷിക്കാൻ പ്രത്യേക സംഘം

text_fields
bookmark_border
POCSO case
cancel

കൂ​രാ​ച്ചു​ണ്ട്: കോ​ട​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മു​തു​കാ​ട് പൊ​ന്മ​ല​പ്പാ​റ ചേ​ലാ​റ്റി​ൽ വി​നോ​ദ് കു​മാ​റി (41)നെ​തി​രെ​യു​ള്ള പോ​ക്സോ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ സ്വാ​മി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. പേ​രാ​മ്പ്ര എ.​എ​സ്.​പി വി​ഷ്ണു പ്ര​ദീ​പി​നാ​ണ് ചു​മ​ത​ല. കൂ​രാ​ച്ചു​ണ്ട് സി.​ഐ കെ.​പി. സു​നി​ൽ​കു​മാ​ർ, വ​ട​ക​ര വ​നി​ത സെ​ൽ സി.​ഐ എം. ​ഉ​ഷാ​കു​മാ​രി ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

പ്ര​തി​യാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വി​സി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ യു​വ​തി​യാ​ണ് വി​നോ​ദ് കു​മാ​റി​നെ​തി​രെ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​വ​രു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. വി​നോ​ദ് കു​മാ​റി​നെ​തി​രെ കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സ് ആ​ണ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നേ​ര​ത്തേ ഇ​യാ​ൾ​ക്കെ​തി​രെ യു​വ​തി ന​ൽ​കി​യ കേ​സി​ൽ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - POCSO case against CPO: Special team to investigate
Next Story