Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസിൽ 45കാര​ൻ...

പോക്സോ കേസിൽ 45കാര​ൻ പിടിയിൽ

text_fields
bookmark_border
പോക്സോ കേസിൽ  45കാര​ൻ പിടിയിൽ
cancel
camera_alt????????

മ​ല​പ്പു​റം: 2018ൽ ​മ​ല​പ്പു​റം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ 45കാ​ര​​ൻ അ​റ​സ്​​റ്റി​ൽ. പ​ട്ടാ​മ്പി വ​ല്ല​പ്പു​ഴ സ്വ​ദേ​ശി മ​ജീ​ദി​നെ​യാ​ണ്​ മ​ല​പ്പു​റം പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. മ​ല​പ്പു​റം സി.​ഐ പി. ​ഷി​ബു​വും സം​ഘ​വു​മാ​ണ് കോ​യ​മ്പ​ത്തൂ​ർ സു​ന്ദ​ര​പു​ര​ത്ത് ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


2016ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ല​പ്പു​റം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ യു​വ​തി​യു​ടെ 14കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ്​ മ​ജീ​ദ്. പെ​ൺ​കു​ട്ടി​യു​െ​ട മാ​താ​വി​നെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു. ​​കേ​സി​ൽ ഒ​ന്നും മൂ​ന്നും പ്ര​തി​ക​ൾ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. മ​ല​പ്പു​റം, ക​ണ്ണൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വി​വാ​ഹ​ത്ത​ട്ടി​പ്പു​ക​ളി​ലും വ​ഞ്ച​ന​കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് മ​ജീ​ദ്.

പാ​വ​പ്പെ​ട്ട യു​വ​തി​ക​ളെ വി​വാ​ഹം ചെ​യ്ത്​ സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങു​ന്ന​ത്​ പ​തി​വാ​ക്കി​യ​തി​നാ​ലാ​ണ്​ ഇ​യാ​ൾ​ ‘പു​യ്യാ​പ്ല മ​ജീ​ദ്’ എ​ന്ന ഇ​ര​ട്ട​പേ​രി​ൽ അ​റി​യ​പ്പെ​ട്ട​ത്. ഏ​ഴി​ല​ധി​കം വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും യു​വ​തി​ക​ളെ വ​ഞ്ചി​ച്ച്​ സ്വ​ർ​ണ​വു​മാ​യി മു​ങ്ങു​ക​യാ​ണ്​ ഇ​യാ​ളു​ടെ രീ​തി​യെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​റ​സ്​​റ്റു​ ചെ​യ്ത സം​ഘ​ത്തി​ൽ സി.​ഐ പി. ​ഷി​ബു​വി​നൊ​പ്പം മ​ല​പ്പു​റം സ്​​റ്റേ​ഷ​നി​ലെ സി.​പി.​ഒ. ഹ​രി​ലാ​ൽ, ദി​നു, ഹ​മീ​ദ​ലി, അ​ഷ്റ​ഫ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPocso Cases
News Summary - pocso case arrest malappuram-kerala news
Next Story