Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2023 4:13 AM GMT Updated On
date_range 8 Nov 2023 4:13 AM GMTപോക്സോ കേസ്; സി.പി.എം ജില്ല കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
മലപ്പുറം: പോക്സോ കേസിൽ പ്രതിയായ സി.പി.എം മലപ്പുറം ജില്ല കമ്മിറ്റിയംഗത്തെ സസ്പെൻഡ് ചെയ്തു. ജില്ല കമ്മിറ്റിയംഗമായ വേലായുധൻ വള്ളിക്കുന്നിനെ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുംവിധം പ്രവർത്തിച്ചതായി ആക്ഷേപമുയർന്നതിനെ തുടർന്ന് പാർടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ നിന്ന് അറിയിച്ചു.
ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ്. പരപ്പനങ്ങാടി പൊലീസാണ് കേസെടുത്തത്. കോഴിക്കോട് നല്ലളം സ്റ്റേഷന്‍ പരിധിയില്‍ സംഭവം നടന്നതിനാല്‍ കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story