പോക്സോ കേസിൽ ഗുരുതര വീഴ്ച; ഡിവൈ.എസ്.പിക്ക് സസ്െപൻഷൻ
text_fieldsപാലക്കാട്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിെൻറ അന്വേഷണത്തിൽ ഗുരുതര വീഴ്ചവരുത്തിയതിന് പാലക്കാട് ഡി.സി.ആർ.ബി ഡിവൈ.എസ്.പി ആർ. മനോജ് കുമാറിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു. 2015ൽ കല്ലടിക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിെൻറ അന്വേഷണത്തിൽ മണ്ണാർക്കാട് സി.െഎ ആയിരിക്കെ, ആർ. മനോജ്കുമാർ വീഴ്ചവരുത്തിയെന്നാണ് കണ്ടെത്തൽ. പാലക്കാട് എസ്.പിയുടെ റിപ്പോർട്ടിെൻറ വെളിച്ചത്തിൽ, ഡി.ജി.പിയുടെ ശിപാർശ പ്രകാരമാണ് നടപടി.
പ്രതികൾക്ക് രക്ഷപ്പെടാൻ പഴുത് നൽകുന്നതരത്തിൽ പൊരുത്തക്കേട് നിറഞ്ഞതാണ് മനോജ്കുമാറിെൻറ അന്വേഷണ റിപ്പോർട്ടെന്നും സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാണ് കേസിെൻറ തെളിവുകൾ നശിപ്പിക്കാൻ ആർ. മനോജ്കുമാർ ശ്രമിച്ചതെന്നും എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നു. ബാലികയെ നിരവധിതവണ പ്രതികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടും ഇവർക്കെതിരെ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തില്ല.
രണ്ടാം പ്രതിക്കെതിരെ പ്രത്യേകം എഫ്.െഎ.ആർ പോലുമില്ല. പ്രതികൾ ഇരയുടെ വീട്ടിൽ എത്തിയത് എങ്ങനെയെന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ വിവരമില്ല. ഇവർ എത്തിയ വാഹനം കണ്ടുകെട്ടാൻ നടപടിയുണ്ടായില്ല. തെൻറ മേൽ പ്രതികൂല പരാമർശം ഉണ്ടാവാതിരിക്കാൻ കേസിൽ പുനരന്വേഷണം വേണമെന്ന് മനോജ്കുമാർ റിപ്പോർട്ട് നൽകിയത് ഗുരുതരമായ തെറ്റാണ്. മേലുദ്യോഗസ്ഥർക്കുകൂടി ഇതിൽ പങ്കുണ്ടെന്ന് വരുത്താനായിരുന്നു ശ്രമമെന്നും എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.