പതിനായിരത്തിലധികം പോക്സോ കേസ് കെട്ടിക്കിടക്കുന്നു
text_fieldsതിരുവനന്തപുരം: കുട്ടികൾക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും നിത്യേന വർധിക്കുേമ്പാഴും പതിനായിരത്തിലധികം പോക്സോ കേസുകൾ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നു.
േപാക്സോ കേസ് കൈകാര്യം ചെയ്യാൻ അതിവേഗ കോടതികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടും 10,187 കേസ് കെട്ടിക്കിടക്കുന്നതായാണ് ഒൗേദ്യാഗിക കണക്ക്. കൂടുതൽ തിരുവനന്തപുരത്തും കുറവ് വയനാട്ടിലുമാണ്. തിരുവനന്തപുരത്ത് 1474 കേസ് കെട്ടിക്കിടക്കുേമ്പാൾ വയനാട്ടിൽ 284 കേസാണുള്ളത്. കൊല്ലം -710, പത്തനംതിട്ട -351, ആലപ്പുഴ -532, കോട്ടയം -479, ഇടുക്കി -573, എറണാകുളം -711, തൃശൂർ -1196, പാലക്കാട് -635, മലപ്പുറം-1310, കോഴിക്കോട് -608, കണ്ണൂർ -841, കാസർകോട് -483 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
പോക്സോ കേസ് എത്രയും പെെട്ടന്ന് തീർപ്പാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇപ്പോൾ വർഷങ്ങൾക്ക് മുമ്പുള്ള കേസുകളിൽ മാത്രമാണ് വിധി വരുന്നത്. േപാക്സോ കേസ് രജിസ്റ്റർ ചെയ്താൽ മാസങ്ങൾക്കുള്ളിൽതന്നെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം.
അതിെൻറ അടിസ്ഥാനത്തിൽ നടപടികൾ നീക്കി വേഗം വിധി പറയുകയും വേണം.
ഇതിനാണ് ഇത്തരം കേസ് കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത് 28 താൽക്കാലിക അതിവേഗ കോടതികൾ സ്ഥാപിച്ചത്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ എത്രയും പെെട്ടന്ന് വിധിയുണ്ടാകാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പലകുറി നിർദേശം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.