ഒമ്പതുകാരിയെ പീഡിപ്പിച്ച 62കാരൻ റിമാൻഡിൽ
text_fieldsകുമ്പള: ബന്ധുവായ 62 വയസ്സുകാരൻ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സീതാംഗോളിയിൽ നടന്ന സംഭവത്തിൽ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ദാരിദ്ര്യമനുഭവിക്കുന്ന പെൺകുട്ടിയുടെ കുടുംബത്തെ വീടിനടുത്ത് താമസിക്കുന്ന ഇയാൾ പലപ്പോഴായി സഹായിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഈ ബന്ധം മുതലെടുത്ത് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവത്രേ. പീഡനവിവരം പെൺകുട്ടി കൂട്ടുകാരികളോട് പറഞ്ഞതിനെത്തുടർന്നാണ് രക്ഷിതാക്കൾ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും പൊലീസ് നടപടിയെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.