‘പോക്സോ’ ഇരകളിലേറെയും പിന്നാക്ക വിഭാഗക്കാർ
text_fieldsകൊല്ലം: കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള ‘േപാക്സോ’ നിയമപ്രകാരം (പ്രൊട്ടക്ഷൻ ഒാഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്) രജിസ്റ്റർ ചെയ്ത കേസുകളിൽ ഇരകളിൽ ഭൂരിഭാഗവും പിന്നാക്ക വിഭാഗത്തിൽപെട്ടവർ. ബാലാവകാശ കമീഷെൻറ 2015-16 വർഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത 1569 കേസുകളിൽ പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികൾ ഇരകളായ സംഭവങ്ങൾ 16 ശതമാനവും പട്ടികവർഗക്കാരായ കുട്ടികൾ ഇരകളായത് ഏഴ് ശതമാനവുമാണ്. ആകെ രജിസ്റ്റർ ചെയ്ത കേസിെൻറ 50 ശതമാനത്തിലും ഇരകൾ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപെട്ടവരായിരുന്നു. ഇരകളായവരിൽ മുന്നാക്കവിഭാഗക്കാരായ കുട്ടികൾ 17 ശതമാനമാണ്. ഏത് വിഭാഗമാണെന്ന് വ്യക്തമല്ലാത്ത 10 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പ്രതിയുടെയോ ഇരയുടെേയാ വീടുകളിൽ വെച്ചാണ് കൂടുതൽ അതിക്രമവും ഉണ്ടാവുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 489 സംഭവങ്ങളുണ്ടായി. സ്കൂളുകളിലുണ്ടായ കേസുകൾ 33 എണ്ണം മാത്രമാണ്. ഒറ്റപ്പെട്ട പൊതുസ്ഥലങ്ങളിൽ 331 സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ശിശുസംരക്ഷണ സ്ഥാപനങ്ങളിലുണ്ടായ കേസുകളുടെ എണ്ണം 10 ആണ്. 16 മുതൽ 18 വരെ പ്രായമുള്ളവരാണ് ഇരകളിലേറെയും (36 ശതമാനം). 13 മുതൽ 15 വരെ പ്രായമുള്ളവർ 34 ശതമാനമാണ്. ഏഴ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ 23 ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പോക്സോ പ്രകാരം കേസെടുത്ത പ്രതികളിൽ 19 മുതൽ 40 വരെ പ്രായമുള്ളവരാണ് ഏറെയും. കഴിഞ്ഞ വർഷം 593 േപരാണ് ഇൗ പ്രായക്കാരായ പ്രതികൾ. 18 വയസ്സിൽ താഴെയുള്ളവർ പ്രതികളായ 76 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 60 വയസ്സിന് മുകളിലുള്ളവർ പ്രതികളായ കേസുകളുടെ എണ്ണം 50 ആണ്.
പ്രതികളിൽ 97 ശതമാനവും പുരുഷന്മാരും മൂന്ന് ശതമാനം സ്ത്രീകളുമാണ്. സ്കൂളുകൾ, വീടുകൾ, പൊതുസ്ഥലം എന്നീ വ്യത്യാസമില്ലാതെ േപാക്സോ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഭൂരിഭാഗം കേസുകളിലും പ്രതികൾ കുട്ടികളുടെ അയൽക്കാരോ ബന്ധുക്കളോ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 32 ശതമാനം കേസുകളിലും പ്രതികൾ ഇൗ വിഭാഗക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.