പോക്സോ കേസിൽ സ്ത്രീക്ക് 20 വർഷം കഠിന തടവ്
text_fieldsതൃശൂർ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 48കാരിക്ക് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവില്വാമല സ്വദേശിനി ഷീലയെയാണ് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
പോക്സോ നിയമം 06, 05 (എം) പ്രകാരം 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷ നിയമം 377 പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടക്കാത്ത പക്ഷം പത്തുമാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ തുക അടച്ചാൽ സി.ആർ.പി.സി 357 വകുപ്പ് പ്രകാരം ഇരക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2017ലാണ് കേസിനാസ്പദമായ സംഭവം. ഹിന്ദി ട്യൂഷനുവേണ്ടി വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.