ബജറ്റ് പ്രസംഗത്തിൽ മലപ്പുറത്തെ വിദ്യാർഥിനികളുടെ കവിത
text_fields'പുതുപ്രഭാതത്തിൽ' ദേവനന്ദ എസ്. നായർ
മഞ്ചേരി: ധനമന്ത്രി തോമസ് ഐസകിെൻറ ബജറ്റ് പ്രസംഗത്തിൽ മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ വരികളും. നെല്ലിപ്പറമ്പ് 'ചിത്ര' വീട്ടിൽ ദേവനന്ദ എസ്. നായർ എന്ന കൊച്ചുമിടുക്കിയുടെ 'പുതുപ്രഭാതത്തിൽ' എന്ന കവിതയിലെ വരികളാണ് മന്ത്രി പ്രസംഗത്തിൽ ഉദ്ധരിച്ചത്.
ഇതിെൻറ സന്തോഷത്തിലാണ് ഇൗ മിടുക്കി. ലോക്ഡൗൺ സയത്ത് വീട്ടിനുള്ളിൽ അവധിക്കാലം ചെലവഴിക്കേണ്ടിവരുന്ന വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പ്രകടിപ്പിക്കാൻ ആവിഷ്കരിച്ച 'അക്ഷരമുറ്റ'ത്തിലേക്കാണ് കവിത ആദ്യമായി അയച്ചത്. അന്ന് മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
അധ്യാപകരുടെ നിർദേശപ്രകാരമാണ് കവിത അയച്ചതെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ബജറ്റ് പ്രസംഗത്തിന് ശേഷം അധ്യാപകരും കൂട്ടുകാരും വിളിച്ച് അഭിനന്ദനമറിയിച്ചപ്പോഴാണ് താൻ അറിഞ്ഞതെന്ന് ദേവനന്ദ പറഞ്ഞു. കവിത ഉൾപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും ദേവനന്ദ പറഞ്ഞു.
'ഇന്നലകളെ ഓർമിപ്പിച്ചുകൊണ്ട്, നൃത്തം ചെയ്യുകയാണ് ഇത്തിരി പോന്നൊരു ഭീകരൻ..' എന്ന് തുടങ്ങുന്ന കവിതയുടെ അവസാന ഭാഗമാണ് മന്ത്രി വായിച്ചത്. നിപയും കോവിഡും സുനാമിയും കൊടുങ്കാറ്റുമെല്ലാം അതിജീവിച്ച് പുതിയ പുലരിയെ കാത്തിരിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സിവില്‍ എൻജിനീയറായ കെ.ടി. സുധീറിെൻറയും മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ മലയാളം െഗസ്റ്റ് അധ്യാപികയായ സിന്ധുവിെൻറയും മകളാണ്.
താരമായി അഫ്റ മറിയം
തിരൂര്‍: ധനമന്ത്രി തോമസ് ഐസക് നടത്തിയ ബജറ്റ് പ്രസംഗത്തില്‍ താരമായി തിരൂര്‍ കരിങ്കപ്പാറ സ്വദേശി അഫ്റ മറിയവും. കഴിഞ്ഞ വര്‍ഷം രചിച്ച കവിതയിലെ വരികളാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉദ്ധരിച്ചത്. 'ഒരു മത്സ്യവും കടലിനെ മുറിവേല്‍പ്പിക്കാറില്ല, ഒരു പക്ഷിച്ചിറകും ആകാശത്തിന് മീതെ വിള്ളലുകള്‍ ആഴ്ത്തുന്നില്ല, ഒരു ഭാരവും അവശേഷിപ്പിക്കാതെയാണ് ശലഭം ഭൂമിയെ ചുംബിക്കുന്നത്, എന്നിട്ട് മനുഷ്യന് മാത്രം എങ്ങിനെ ഭൂമിയെ നശിപ്പിക്കുന്നത്' എന്ന കവിതയാണ് മന്ത്രി ചൊല്ലിയത്.
കരിങ്കപ്പാറ ജി.യു.പി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് കവിത രചിച്ചത്. കരിങ്കപ്പാറ കോഴിശേരി വീട്ടില്‍ കുഞ്ഞിമരയ്ക്കാര്‍-റുഖിയ ദമ്പതികളുടെ മകളായ അഫ്റ ഇപ്പോള്‍ വളകുളം ഹയർ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നൂറ മറിയം ഇരട്ട സഹോദരിയാണ്. മുഹമ്മദ് മുനീര്‍, അമീറ എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.