ഇപ്പുവിെൻറ കവിതയും ഹിറ്റ്
text_fieldsതൃശൂർ: കവിത രചിക്കാൻ പറഞ്ഞാൽ ‘ഇപ്പു’വിനെ തോൽപിക്കാനാവില്ല മക്കളേ... റിയാലിറ്റിഷോകളിൽ ഹിറ്റായ ‘ഇളയ പുത്രൻ’ എന്ന ഇപ്പു സ്കൂൾ കലോത്സവത്തിലെ അരങ്ങേറ്റവും അവിസ്മരണീയമാക്കി. ഹൈസ്കൂൾ വിഭാഗം മലയാളം കവിതരചനയിൽ ‘പാമ്പും കോണിയും’ വിഷയത്തിൽ ജീവിതപാഠമാകുന്ന വരികൾ കുറിച്ചിട്ടാണ് തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി അൽഫിദ് കെ. ഖാദറെന്ന ഇപ്പു എ ഗ്രേഡിലേക്ക് കുതിച്ചത്. കുട്ടികളോടാണോ കളി, സെൽമി ദി ആൻസർ, ലിറ്റിൽ സ്കോളർ എന്നീ ചാനൽ പരിപാടികളിലൂടെ മലയാളിക്ക് സുപരിചിതനാണ് ഇപ്പു.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്വകാര്യ ചാനലിൽ നടൻ മുകേഷ് അവതരിപ്പിച്ച ‘സെൽ മി ദി ആൻസർ’ പരിപാടിയിൽ 8.06 ലക്ഷം രൂപയാണ് സമ്മാനമായി നേടിയത്. മീഡിയവൺ ടി.വി ലിറ്റിൽ സ്കോളർ, മലർവാടി, അക്ഷരമുറ്റം ഉൾെപ്പടെ നിരവധി പരിപാടികളിൽ പങ്കെടുത്ത് ജൈത്രയാത്ര തുടരുകയാണ്. ക്വിസ്, പ്രസംഗം, കവിത എന്നിവയാണ് പ്രിയപ്പെട്ടവ. തൊണ്ടിക്കുഴ ഗവ. യു.പി സ്കൂൾ അധ്യാപകനായ അബ്ദുൽ ഖാദറും അറക്കുളം പി.എച്ച്.എസിയിലെ ഫാർമസിസ്റ്റായ റംലയുമാണ് മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.