Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവി എൻ.കെ. ദേശം...

കവി എൻ.കെ. ദേശം അന്തരിച്ചു

text_fields
bookmark_border
കവി എൻ.കെ. ദേശം അന്തരിച്ചു
cancel

അങ്കമാലി: പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നു. മകൾ അപർണയുടെ തൃശൂർ കൊടുങ്ങല്ലൂരിലുള്ള വീട്ടിൽ ഞായറാഴ്ച രാത്രി 10.40ഓടെയായിരുന്നു അന്ത്യം.

ആലുവ ചെങ്ങമനാട് ദേശം തലക്കൊള്ളി കൊങ്ങിണിപ്പറമ്പിൽ നാരായണ പിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനാണ് എൻ. 'കുട്ടിക്കൃഷ്ണപിള്ള' എന്ന എൻ.കെ. ദേശം. നാടിന്‍റെ പേരിൽ അറിയപ്പെടുന്ന കവിയെ നാട്ടുകാർ സ്നേഹപൂർവം 'മണിച്ചേട്ടൻ ' എന്നാണു വിളിച്ചിരുന്നത്. ഏതാനും വർഷമായി ചെങ്ങമനാട്ടുള്ള വീട്ടിൽനിന്ന് ഭാര്യ ആർ. ലീലാവതിയമ്മയുടെ അങ്കമാലി കോതകുളങ്ങരയിലെ വീട്ടിലായിരുന്നു താമസം. അടുത്തിടെയാണ് മകളുടെ വീട്ടിലേക്ക് പോയത്.

കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആലുവ യു.സി കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്ത ദേശം എം.എ മലയാളം പാസായ ശേഷം അധ്യാപനാവുക എന്നതായിരുന്നു സ്വപ്നം. സെക്കൻഡ് ലാംഗ്വേജായ മലയാളത്തിനു യൂനിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്ക് നേടി. ബിരുദ പഠനം കഴിഞ്ഞയുടൻ സർക്കാർ സർവിസിൽ ജോലി കിട്ടി. പിന്നീട് എൽ.ഐ.സിയിലേക്കു മാറി. പന്ത്രണ്ടാമത്തെ വയസ്സിലാണ് എൻ.കെ. ദേശം കാവ്യരചന ആരംഭിച്ചത്. 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു.

കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്‍റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ. ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. ഇടശേരിക്ക് അക്കാലത്തെ യുവ കവികളിൽ ഏറ്റവും പ്രിയപ്പെട്ടയാൾ എൻ.കെ. ദേശമായിരുന്നുവെന്ന് അക്കിത്തം എഴുതിയിടുണ്ട്. 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്‍റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ.

മുദ്രക്കു 2007ൽ ഓടക്കുഴൽ അവാർഡും 2009ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള ആശാൻ പുരസ്കാരത്തിന് അർഹനായി. 2017ൽ പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഗീതാഞ്ജലിക്കു ലഭിച്ചു. ശ്ലോകമെഴുത്ത് കവിത പോലെ തന്നെ പ്രിയപ്പെട്ടതാണു ദേശത്തിനു ശ്ലോകമെഴുത്തും. തൃശൂരിൽ നിന്നിറങ്ങുന്ന കവന കൗതുകം മാസികയിൽ അരനൂറ്റാണ്ടിലേറെ മുടങ്ങാതെ ശ്ലോകം എഴുതിയിരുന്നു. ദേശത്തിന്‍റെ ലക്ഷണമൊത്ത ശ്ലോകമെഴുത്ത് തന്നെ അസൂയപ്പെടുത്തുന്നതായി വൈലോപ്പിള്ളിയും രേഖപ്പെടുത്തിയിട്ടുണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അക്ഷരശ്ലോക കളരികളുടെ രക്ഷാധികാരി കൂടിയാണു ദേശം. 30 വയസ്സു വരെ ദേശം എഴുതിയതു പ്രണയ കവിതകളാണ്.

പിന്നീടു സാമൂഹിക, രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു മാറിയത്. കെ. വിലാസിനിയുടെ ആദ്യ കവിതാ സമാഹാരമായ 'നീരവ'ത്തിന്‍റെ പ്രകാശനം ശതാഭിഷേക ദിനമായ നവംബർ രണ്ടിന് അങ്കമാലി കോതകുളങ്ങരയിലെ ഭാര്യയുടെ വസതിയിൽ നിർവഹിക്കുകയുണ്ടായി. ഭാഷാശുദ്ധി മുതൽ ഭാവശുദ്ധി വരെ എല്ലാ കാര്യത്തിലും അതീവ നിഷ്കർഷ പുലർത്തുന്ന ദേശം വൃത്തം, വ്യാകരണം എന്നിവയിലും വിട്ടുവീഴ്ചക്കു തയാറല്ല. 70 വർഷം പിന്നിട്ട സാഹിത്യ ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഗദ്യ കവിത രചിച്ചിട്ടുള്ളൂ. എൻ.വി. കൃഷ്ണവാരിയർ മരിച്ചപ്പോൾ എഴുതിയ 'സൂര്യന്‍റെ മരണം'. പന്ത്രണ്ടാമത്തെ വയസ്സിലാണ് എൻ.കെ. ദേശം കാവ്യരചന തുടങ്ങിയത്.

കവിത പോലെ തന്നെ പ്രിയപ്പെട്ടതാണു ദേശത്തിനു ശ്ലോകമെഴുത്തും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അക്ഷരശ്ലോക കളരികളുടെ രക്ഷാധികാരി കൂടിയാണു ദേശം. 30 വയസ്സു വരെ ദേശം എഴുതിയതു പ്രണയ കവിതകളാണ്. പിന്നീടു സാമൂഹിക, രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു മാറി. മൃതദേഹം പുലർച്ചെ അങ്കമാലിയിലുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. പൊതു ദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് മൂന്നിന് മകളുടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ ലീലാവതിയമ്മ അങ്കമാലി കോതകുളങ്ങര അമ്പാട്ട് സരോവരം കുടുംബാംഗമാണ്.

മക്കൾ: കെ. ബിജു (സിവിൽ സപ്ലൈസ് വകുപ്പ്, എറണാകുളം), കെ. ബാലു (മുൻസിഫ് കോടതി, എറണാകുളം), അപർണ്ണ കെ. പിള്ള. മരുമക്കൾ: ജി. പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാനികേതൻ സ്കൂൾ, ചെങ്ങമനാട്), ബാബു (ദുബൈ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NK DesamPoet NK Desam
News Summary - Poet NK Desam has passes away
Next Story