‘പൊൽ-ആപ്’ എത്തി
text_fieldsതിരുവനന്തപുരം: പൊലീസിെൻറ എല്ലാ സേവനങ്ങളും ഒരു ആപ്പിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽവന്നു. 27 സേവനങ്ങൾ ലഭിക്കാനായി പൊതുജനങ്ങൾക്ക് ഇനിമുതൽ ‘പൊൽ-ആപ്’ ഉപയോഗിക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 15 സേവനങ്ങൾകൂടി വൈകാതെ ഈ ആപ്പിൽ ലഭ്യമാകും.
സാധാരണക്കാർക്ക് വളരെയെളുപ്പം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ആപ് തയാറാക്കിയത്.
ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി അടുത്ത പൊലീസ് സ്റ്റേഷൻ സൂചിപ്പിക്കാൻ പൊലീസിന് ഇതുവഴി കഴിയും. കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പർ, ഇ-മെയിൽ വിലാസവും ആപിൽ ലഭ്യമാണ്. പ്രഥമവിവര റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്. പൊലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക്ക് അടയ്ക്കാനും ആപ് ഉപയോഗിക്കാം. പാസ്പോർട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാനുമാവും.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി ആപ്പിൽ പ്രത്യേകം സംവിധാനമുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത മൂന്ന് മൊബൈൽ നമ്പറുകളിലേക്ക് ആപ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷൻ അയക്കാം. അത്യാവശ്യഘട്ടങ്ങളിൽ ഈ നമ്പറുകളിലേക്ക് എസ്.ഒ.എസ് േകാൾ ചെയ്യാനും സാധിക്കും. സ്റ്റേഷൻ ഹൗസ് ഓഫിസറുമായി കൂടിക്കാഴ്ച്ചക്ക് സമയം നിശ്ചയിക്കാനും വനിതകൾക്ക് ആപ് മുഖേന സാധിക്കും. പൊലീസ് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിലേക്ക് സേവനം ആവശ്യപ്പെട്ട് സന്ദേശം അയക്കാൻ പ്രത്യേകം സംവിധാനമുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കാനും ആപ് ഉപയോഗിക്കാം. ജനങ്ങൾ അറിയേണ്ട പൊലീസിനെ സംബന്ധിക്കുന്ന വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. പൊലീസിെൻറ സോഷ്യൽ മീഡിയ പേജുകളും ലഭിക്കും. ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകൾക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദേശങ്ങൾ, പ്രധാനപ്പെട്ട സർക്കാർ വെബ് സൈറ്റുകളുടെ ലിങ്കുകൾ എന്നിവയും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.