സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന തരത്തിൽ പൊലീസ് ആക്ടിൽ മാറ്റം വരുത്തണമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി കേരള പോലീസ് ആക്റ്റിൽ ഭേദഗതി വരുത്തണമെന്ന സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാർശ. സൈബർ കേസുകളിൽ കർശന നടപടികൾക്ക് മതിയായ നിയമം കേന്ദ്ര ഐ.ടി ആക്ടിൽ ഇല്ലെന്നും അതിനാൽ കേരള പോലീസ് ആക്ടിൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തണമെന്നുമാണ് ഡി.ജി.പിയുടെ ശിപാർശ.
ഇന്റർനെറ്റിലൂടെയുള്ള ലൈംഗിക അധിക്ഷേപങ്ങളും വ്യക്തിഹത്യകളും കുറ്റമായി കണക്കാക്കുന്ന തരത്തിലുള്ള നിയമനിർമാണം വേണം. വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യം ലഭിക്കാത്ത വകുപ്പിൽ ഉൾപ്പെടുത്തണം.
നിലവിൽ സൈബർ കേസുകളിൽ ഭൂരിപക്ഷം പ്രതികൾക്കും വേഗത്തിൽ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. സൈബർ കേസുകളിൽ കർശന നടപടികൾക്ക് മതിയായ നിയമം കേന്ദ്ര ഐ.ടി ആക്ടിൽ ഇല്ലെന്നും അതിനാൽ കേരള പോലീസ് ആക്ടിൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തണമെന്നുമാണ് ഡി.ജി.പി ശിപാർശ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.