ഫര്സീന് മജീദിന് നല്ലനടപ്പിന് ശിപാർശ
text_fieldsമട്ടന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫർസീൻ മജീദിനെതിരെ നല്ല നടപ്പ് വിധിക്കണമെന്ന് ശിപാർശ ചെയ്ത് പൊലീസ്. ഫര്സീന് ക്രമസമാധാനത്തിന് ഭീഷണിയാണെന്നും സി.ആര്.പി.സി 107 പ്രകാരം നല്ല നടപ്പ് വിധിക്കണമെന്നും തലശ്ശേരി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെട്ടു. ഇദ്ദേഹം സ്ഥിരം കുറ്റവാളിയാണെന്നും മട്ടന്നൂര്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി. ഫര്‍സീനെതിരായ 17 കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ഈമാസം 31ന് നേരിട്ട് ഹാജരാകാന്‍ ഫര്സീന് കോടതി നോട്ടീസ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.