'മാധ്യമം' ലേഖകനെതിരായ പൊലീസ് നടപടി പിണറായി സർക്കാറിന്റെ ഫാഷിസ്റ്റ് നടപടികളുടെ തുടർച്ച -സോളിഡാരിറ്റി
text_fieldsകോഴിക്കോട്: വാർത്ത നൽകിയതിന്റെ പേരിൽ 'മാധ്യമം' ലേഖകനെതിരായ പൊലീസ് നടപടി പിണറായി സർക്കാറിന്റെ ഫാഷിസ്റ്റ് നടപടികളുടെ തുടർച്ചയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. പൊതുപ്രവർത്തകർക്കെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചാർത്തുകയും പ്രതിഷേധങ്ങൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുകയും ചെയ്ത അനുഭവങ്ങൾ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ ധാരാളമുണ്ട്. പൊലീസിന്റെ ആത്മവീര്യം തകർക്കരുതെന്ന് പറഞ്ഞ് വിമർശനങ്ങളെ മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി എന്നും ശ്രമിച്ചിട്ടുള്ളത്.
സംഘ്പരിവാറുമായി ഉന്നതതല ബന്ധമുള്ള പൊലീസ് മേധാവികൾ തുറന്നുകാട്ടപ്പെട്ടിട്ടും സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഇത്തരം സമീപനങ്ങൾ പുലർത്തുന്ന സർക്കാർ മാധ്യമ വേട്ടക്ക് തുനിയുന്നത് അത്ഭുതകരമല്ല.
സ്വതന്ത്ര്യത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും വാതോരാതെ സംസാരിക്കുകയും മറ്റുള്ളവരെ അതിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ നടത്തുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ ഈ നീക്കം പരിഹാസ്യമാണ്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കണമെന്നും സി.ടി. സുഹൈബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.