ശബരിമലയിൽ ഇടഞ്ഞ് പൊലീസും ദേവസ്വം ബോർഡും
text_fieldsശബരിമല: തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തുകൊള്ളാന്‍ എ.ഡി.ജി.പി എം.ആർ. അജിത്കുമാര്‍. ദേവസ്വം മന്ത്രിയുടെ അധ്യക്ഷയിൽ വ്യാഴാഴ്ച രാവിലെ പമ്പയിൽ ചേര്‍ന്ന അവലോകന യോഗത്തിലാണ് എ.ഡി.ജി.പി ഇങ്ങനെ പറഞ്ഞത്.
പതിനെട്ടാംപടി ഡ്യൂട്ടിക്ക് പരിചയക്കുറവുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എ.ഡി.ജി.പിയുടെ മറുപടിയിൽ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി.
കാലങ്ങളായി സന്നിധാനത്ത് പൊലീസ് സേന നടപ്പാക്കുന്ന പുണ്യംപൂങ്കാവനത്തിന് ബദലായി ദേവസ്വം ബോർഡ് കൊണ്ടുവന്ന പവിത്രം ശബരിമലക്കെതിരെ പൊലീസിലെ നല്ലൊരു വിഭാഗത്തിന് അമർഷമുണ്ട്. ഇത്തരം ചില വിഷയങ്ങളിൽ മണ്ഡലകാല ആരംഭം മുതൽ ദേവസ്വം ബോർഡ് പൊലീസും തമ്മിൽ നിലനിൽക്കുന്ന ശീതസമരമാണ് മന്ത്രിമാരുടെ സാന്നിധ്യത്തിലെ യോഗത്തിൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇടയാക്കിയതെന്നും പറയപ്പെടുന്നു.തിരക്ക് നിയന്ത്രണത്തിനെന്ന പേരിൽ പൊലീസ് സ്വീകരിക്കുന്ന നടപടികൾ പലതും തീർഥാടകരുടെ ദുരിതം വർധിപ്പിക്കുന്നുവെന്നാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.