പൊലീസും ഫയർ ഫോഴ്സും മരുന്നെത്തിച്ചത് 940 പേർക്ക്
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ഗുരുതരരോഗം ബാധിച്ചവർക്ക് സംസ്ഥാനത്ത് എവിെടയു ം ജീവൻ രക്ഷാമരുന്ന് എത്തിച്ചുകൊടുക്കുന്ന പൊലീസ്-ഫയർഫോഴ്സ് സംയുക്ത സംവിധാനത്ത ിന് ജനങ്ങളുടെ കൈയടി. 12 ദിവസത്തിനിടയിൽ 940 പേർക്കാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് വീ ടുകളിൽ ജീവൻരക്ഷാ മരുന്നുകളെത്തിച്ചത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും കൊ ച്ചിയിലും ഒരോ പൊലീസ് സ്റ്റേഷനുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി, ല ക്ഷ്യം കണ്ടതോടെ മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനമായി. 14 ജില്ലകളി ലും മരുന്ന് ശേഖരിക്കാനായി പ്രത്യേക പൊലീസ് സ്റ്റേഷനുകളെ ചുമതലപ്പെടുത്തി. ദക്ഷിണ മേഖല ഐ.ജി ഹർഷിത അത്തല്ലൂരിക്കാണ് മേൽനോട്ട ചുമതല.
ഫയർഫോഴ്സിെൻറയും ഹൈവേ പട്രോളിങ് സംഘത്തിെൻറയും സഹായത്തോടെയാണ് മരുന്നുകൾ എത്തിക്കുന്നത്. ഡോക്ടര്‍മാർക്കും ആശുപത്രി അധികൃതർക്കും ബന്ധുക്കള്‍ക്കും രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും എഴുതി അതത് ജില്ലകളിൽ ഇതിനായി നിയോഗിപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ മരുന്ന് കൈമാറാം. മരുന്ന് എത്തിക്കാൻ കഴിയാത്തവരാണെങ്കിൽ പൊലീസ് ആസ്ഥാനത്തെ 112 എന്ന നമ്പരിൽ ബന്ധപ്പെട്ടാലും മതി, മരുന്ന് ശേഖരിക്കാൻ പൊലീസ് വീട്ടിലെത്തും.
ലോക്ഡൗൺ കാലത്ത് പൊതുജനങ്ങൾക്ക് പുറത്തിറങ്ങാതെ മെഡിക്കൽ സേവനം ലഭ്യമാക്കാൻ പൊലീസ് പുറത്തിറക്കിയ ‘ബ്ലു ടെലി മെഡ്’ മൊബൈൽ ആപ്പും ഹിറ്റായി കഴിഞ്ഞു. 4606 പേരാണ് ഇതിനോടകം വിഡിയോ കോൺഫറൻസ് വഴി ഡോക്ടർമാരുടെ സേവനം തേടിയിട്ടുള്ളത്.
ജില്ല, മരുന്ന് എത്തിക്കേണ്ട പൊലീസ് സ്റ്റേഷൻ
തിരുവനന്തപുരം: സിറ്റി എ.ആർ ക്യാമ്പ്, കഴക്കൂട്ടം, ആറ്റിങ്ങൽ
കൊല്ലം: സിറ്റി എ.ആർ ക്യാമ്പ്, കരുനാഗപ്പള്ളി, ചടയമംഗലം, കൊട്ടാരക്കര, ശാസ്താംകോട്ട
പത്തനംതിട്ട : പത്തനംതിട്ട, അടൂർ, തിരുവല്ല
കോട്ടയം: ഏറ്റുമാനൂർ, ചങ്ങനാശ്ശേരി
ആലപ്പുഴ: കായംകുളം, ആലപ്പുഴ (സ്പെഷൽ ബ്രാഞ്ച്), ചേർത്തല
ഇടുക്കി: കാളിയാർ, കുറ്റിക്കാനം
എറണാകുളം: കൺട്രോൾ റൂം, മൂവാറ്റുപുഴ, അങ്കമാലി
തൃശൂർ: കൺട്രോൾ റൂം, കുന്നംകുളം, കൊടുങ്ങല്ലൂർ കൺട്രോൾ റൂം, ചാലക്കുടി
പാലക്കാട്: നാട്ടുകൽ, വടക്കാഞ്ചേരി,
മലപ്പുറം: കൺട്രോൾ റൂം, കോട്ടക്കൽ
കോഴിക്കോട്: കൺട്രോൾ റൂം, താമരശ്ശേരി, കൊയിലാണ്ടി
വയനാട്: കൽപ്പറ്റ, പനമരം
കണ്ണൂർ: ടൗൺ പൊലീസ് സ്റ്റേഷൻ, തലശ്ശേരി, തളിപ്പറമ്പ്
കാസർകോട്: കാസർകോട് കൺട്രോൾ റൂം, കാഞ്ഞങ്ങാട് കൺട്രോൾ റൂം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.