സർക്കാറും പൊലീസും വെട്ടിൽ
text_fieldsകോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ സംസ്ഥാന സർക്കാറും പൊലീസും വെട്ടിലായി. ലൈംഗിക പീഡനം ആരോപിച്ച് കന്യാസ്ത്രീ നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം നടത്താതിരുന്ന പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ പ്രധാന പ്രതി പൊലീസായി. കന്യാസ്ത്രീ സമൂഹവും വൈദികരും ഹൈകോടതിയും പൊതുസമൂഹവും ഒരുപോലെയാണ് പൊലീസിനും സർക്കാറിനും എതിരെ രംഗത്തുവന്നത്.
സംസ്ഥാന പൊലീസ് മേധാവിയും കൊച്ചി റേഞ്ച് െഎ.ജിയും കേസ് ഒതുക്കാൻ നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. ബിഷപ് പീഡിപ്പിച്ചെന്ന് കാട്ടി കോട്ടയം ജില്ല പൊലീസ് മേധാവിക്ക് കന്യാസ്ത്രീ പരാതി നൽകിയത് 71 ദിവസം മുമ്പാണ്. പ്രതിസ്ഥാനത്ത് ബിഷപ്പും സഭയും ആയതോടെ അന്വേഷണം ഇഴഞ്ഞു. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും അരങ്ങേറി. ഒപ്പം ബിഷപ്പിനെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ തുടങ്ങിയതോടെ അന്വേഷണം നീണ്ടു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവ് ലഭിച്ചെന്ന് അറിയിച്ച ശേഷം പൊലീസ് മലക്കംമറിഞ്ഞു.
ബിഷപ്പിനെ ഒരുതവണ ചോദ്യംചെയ്തപ്പോൾ കന്യാസ്ത്രീയെ ചോദ്യംചെയ്തത് ആറു പ്രാവശ്യം. പൊലീസിെൻറ ചോദ്യങ്ങൾക്ക് വ്യക്തവും കൃത്യവുമായ ഉത്തരം ആവർത്തിച്ച് നൽകിയിട്ടും അതേ ചോദ്യങ്ങൾ ഉന്നയിച്ച് കന്യാസ്ത്രീയെ വട്ടംചുറ്റിച്ചെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ബിഷപ്പിെൻറ മൊഴിയിൽ സംശയങ്ങളില്ലാതിരിക്കെയാണ് കന്യാസ്ത്രീയോടുള്ള ഇൗ സമീപനം.
ആവർത്തിച്ചുള്ള ചോദ്യംചെയ്യൽ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്ന് കന്യാസ്ത്രീ കോടതിെയ ബോധ്യപ്പെടുത്തും. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു തുടക്കം മുതൽ ശ്രമം.
പി.സി. ജോർജ് എം.എൽ.എ ഉന്നയിച്ച ആക്ഷേപങ്ങളെത്തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പൊലീസിനെ കാണാൻ കന്യാസ്ത്രീ തയാറാവാതിരുന്നത് അവരോടുള്ള അവിശ്വാസമാണ് വ്യക്തമാക്കുന്നത്. കന്യാസ്ത്രീയെ സഹായിക്കാനെത്തിയവരും അമർഷത്തിലാണ്. വിഷയത്തിൽ ഇടപെട്ടവരെ സംശയദൃഷ്ടിയോടെയാണ് പൊലീസ് കണ്ടത്.
കോടതി അന്വേഷണ റിപ്പോർട്ട് ആവശ്യെപ്പട്ടതിനാൽ അത് തട്ടിക്കൂട്ടാനുള്ള ശ്രമത്തിലാണ് പൊലീസ്. ബുധനാഴ്ച ഉന്നത യോഗം ചേരുന്നുണ്ട്. തെളിവുകളുടെ അഭാവവും മൊഴികളിലെ വൈരുധ്യവും ചൂണ്ടിക്കാട്ടി ബിഷപ്പിനെ സംരക്ഷിച്ച പൊലീസ് ഇനി എങ്ങനെ അറസ്റ്റ് ചെയ്യുമെന്ന ചിന്തയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.