Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടങ്ങൾ പരിധിവിട്ടു...

അപകടങ്ങൾ പരിധിവിട്ടു സംയുക്ത പരിശോധനക്ക് പൊലീസും മോട്ടോർ വാഹനവകുപ്പും

text_fields
bookmark_border
accident
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംയുക്ത പരിശോധനക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പും പൊലീസും. എ.ഐ കാമറകൾ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് പരിശോധനകൾ പൊതുവെ കുറഞ്ഞിരുന്നു. എല്ലാം കാമറകൾ പിടികൂടുമെന്നതായിരുന്നു മോട്ടോർ വാഹനവകുപ്പിന്‍റെ ആത്മവിശ്വാസം. എന്നാൽ, കാമറകൾ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ വീണ്ടും നിരത്തിലെത്തുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കല്‍, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍ എന്നിവയാണ് പരിശോധിക്കുക. അപകട സാധ്യത ഏറിയ മേഖലകളിലായിരിക്കും ശ്രദ്ധിക്കുക.

എല്ലാ ജില്ലകളിലും ഇത്തരം പരിശോധനകള്‍ നടത്തും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിക്കും നിർദേശമുണ്ട്. ഹൈവേ പൊലീസിന്റെ വാഹനങ്ങള്‍ മുഴുവന്‍ സമയവും ദേശീയപാതകളില്‍ നിരീക്ഷണത്തിലുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ആല്‍ക്കോമീറ്ററുകളും നിരത്തിലുണ്ടാകും. റോഡ് നിര്‍മാണത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ലകളിലും റോഡ് സുരക്ഷാ അതോറിറ്റി യോഗവും ചേരും. റോഡ് മുറിച്ചുകടക്കുന്ന കാല്‍നടക്കാരുടെ യാത്ര സുരക്ഷിതമാക്കാന്‍ നടപടികളുണ്ടാകും. ഇതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

അപകടങ്ങൾ കുറക്കാൻ മോട്ടോർ വാഹനകുപ്പ് തയാറാക്കിയ സേഫ് കേരള പദ്ധതിയിലെ ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുകയാണ്. ആവശ്യത്തിന് വാഹനങ്ങളില്ലാത്തതാണ് മറ്റൊരു പ്രശ്നം. സേഫ് കേരള സക്വാഡില്‍ 255 അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വേണ്ടിടത്ത് 76 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ശേഷിക്കുന്നവരിൽ 40 പേരെ ദിവസം ഡ്രൈവിങ്, വാഹന ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്കായി നിയോഗിക്കുന്നു. അതായത് സേഫ് കേരള സ്‌ക്വാഡില്‍ 110 ഓളം എ.എം.വിമാരുടെ കുറവാണുള്ളത്. 65 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്‍ 33 പേരും ഓഫിസ് ഡ്യൂട്ടികളിലാണ്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കേണ്ടിവന്നതോടെ, വകുപ്പില്‍ 92 വാഹനങ്ങളുടെ കുറവുണ്ട്. വാടകക്കെടുത്ത 65 വൈദ്യുതി വാഹനങ്ങളില്‍ ഭൂരിഭാഗവും തകരാറിലാണ്. 10 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ ഓടുന്ന ഇവ എൻഫോഴ്സ്മെന്‍റിന് ഉപയോഗിക്കാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police departmentroad accident
News Summary - Police and Motor Vehicle Department for joint inspection of accidents
Next Story