146 കായികതാരങ്ങൾക്ക് കൂടി പൊലീസിൽ നിയമനം
text_fieldsതിരുവനന്തപുരം: കേരള പൊലീസിൽ വിവിധ സായുധ ബറ്റാലിയനുകളിൽ നിലവിലുള്ള ഹവിൽദാർ തസ്തികകളിൽ 146 എണ്ണം വിവിധ കായിക ഇനങ്ങൾക്കായി നീക്കിെവച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന പൊലീസിൽ ആദ്യമായാണ് ഇത്രയുമധികം കായികതാരങ്ങളെ ഒരുമിച്ച് നിയമിക്കുന്നത്. 2010 മുതൽ 2014 വരെയുള്ള 249 സ്പോർട്സ് ക്വോട്ട നിയമനത്തിന് പുറമെയായിരിക്കും പുതിയവയെന്ന് കായികമന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു.
2010 മുതൽ 2014 വരെയുള്ള സ്പോർട്സ് ക്വോട്ട നിയമനത്തിെൻറ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി രണ്ട് മാസത്തിനകം നിയമനനടപടി പൂർത്തീകരിക്കും. 2015 മുതൽ 2017 വരെയുള്ള സ്പോർട്സ് ക്വോട്ട നിയമനത്തിെൻറ അപേക്ഷ ക്ഷണിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 58 കായികതാരങ്ങൾക്ക് കേരള െപാലീസിൽ നിയമനം നൽകി.
ഇതിനുപുറമെ ദേശീയ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടിയ 72 കായികതാരങ്ങൾക്കും ഫുട്ബാൾ താരം സി.കെ. വിനീത്, വോളിബാൾ താരം സി.കെ. രതീഷ്, കബഡി താരം പി.കെ. രാജിമോൾ, സ്പെഷൽ ഒളിമ്പിക്സിൽ പങ്കെടുത്ത പി.കെ. ഷൈഭൻ എന്നിവർക്കും ജോലി നൽകി.
സന്തോഷ് േട്രാഫി നേടിയ ടീമിലെ 11 താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.