ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം പിടിയിൽ
text_fieldsപാലാ: ബൈക്കില്‍ കറങ്ങി മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കിടങ്ങൂര്‍ സ്വദേശി അഖില്‍ റോയി (26), പാലാ കടനാട് സ്വദേശി എബിന്‍ ജോര്‍ജ് (21), കവര്‍ച്ച നടത്തിയ മാല വിൽക്കാന്‍ സഹായിച്ച കരിങ്കുന്നം സ്വദേശി അലക്‌സ് ആൻറണി (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ആശാ വര്‍ക്കറായ കിടങ്ങൂര്‍ മാറിടം സ്വദേശി 59കാരിയുടെ മൂന്നര പവെൻറ സ്വര്‍ണമാലയാണ് താഴെ കുമ്മണ്ണൂരിനു സമീപം പാറേപ്പീടിക ഭാഗത്തുെവച്ച് അഖിലും എബിനും േചര്‍ന്ന് കവര്‍ന്നത്.
ബൈക്കിലെത്തിയ പ്രതികള്‍ സ്ത്രീയെ തടഞ്ഞുനിര്‍ത്തി ആദ്യം മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെയെത്തി തടഞ്ഞ് നിര്‍ത്തി മുളക് സ്പ്രേ മുഖത്തടിച്ച ശേഷമാണ് മാല പൊട്ടിച്ചത്. രണ്ട് പ്രതികളും ഹെല്‍മറ്റ് ധരിച്ചിരുന്നു. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് എത്തിയ ആളുകള്‍ കിടങ്ങൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ഉടന്‍ കിടങ്ങൂര്‍ സി.െഎ സിബി തോമസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.
വയല ഭാഗത്ത് സമാനരീതിയില്‍ മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം കിടങ്ങൂരിലേക്ക് വരുമ്പോഴാണ് ആശാ വര്‍ക്കറെ ആക്രമിച്ചത്. രണ്ട് കവര്‍ച്ചയിലും സമാനത തോന്നിയ പൊലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്കിെൻറ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന് ബൈക്ക് ഉടമയായ ഈരാറ്റുപേട്ട സ്വദേശിയെ കണ്ടെത്തി.
ഇയാളുടെ ബന്ധുവായ അഖിലാണ് ബൈക്ക് ഉപയോഗിക്കുന്നതെന്ന് മനസ്സിലായതോടെയാണ് പ്രതികളെ തന്ത്രപരമായി പിടികൂടിയത്. അഖില്‍ റോയിയുടെ പേരില്‍ കിടങ്ങൂര്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്. കവര്‍ച്ച ചെയ്ത മാല വിൽക്കാന്‍ സഹായിച്ചതിനാണ് അലക്‌സിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെയും വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
കിടങ്ങൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സിബി തോമസിെൻറ നേതൃത്വത്തില്‍ എസ്.ഐ പി.എസ്. അനീഷ്, എ.എസ്.ഐമാരായ മഹേഷ് കൃഷ്ണന്‍, കെ.വി. സിബി, ബിജു ചെറിയാന്‍, സീനിയര്‍ സിവില്‍ ഓഫിസര്‍ ആൻറണി സെബാസ്റ്റ്യന്‍, എം.ജി. സുനില്‍കുമാര്‍, ഡിവൈ.എസ്.പി സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ ഓഫിസര്‍ അരുണ്‍ ചന്ദ്, ഷെറിന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.