സ്കൂൾ വാഹനങ്ങളിൽ പരിശോധന; മദ്യപിച്ച 92 ൈഡ്രവർമാർ പിടിയിൽ
text_fieldsകൊച്ചി: സ്കൂൾ വാഹനങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഒാടിച്ച 92 ഡ്രൈവർമാർ പിടിയിൽ. ‘ഓപറേഷന് ലിറ്റില്‍ സ്റ്റാര്‍’ എന്ന പേരില്‍ കൊച്ചി റേഞ്ചിന് കീഴിെല ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ ആറരമുതല്‍ ഒമ്പതര വരെയായിരുന്നു മിന്നൽ പരിശോധന.
അനുവദനീയമായതിലും കൂടുതൽ കുട്ടികളെ കയറ്റിയതിന് 179 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. സ്കൂൾ ബസുകള്‍ക്കുപുറമെ, സ്കൂളുകൾക്കുവേണ്ടി ഒാടുന്ന സ്വകാര്യ വാഹനങ്ങളും പരിശോധിക്കാനായിരുന്നു കൊച്ചി റേഞ്ച് ഐ.ജി പി. വിജയെൻറ നിര്‍ദേശം. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകൾ ഉൾക്കൊള്ളുന്ന കൊച്ചി റേഞ്ചില്‍ 6,708 വാഹനങ്ങളാണ് പരിശോധിച്ചത്.
ഇതില്‍ 92 വാഹനങ്ങളുടെ ഡ്രൈവർമാർ മദ്യപിച്ചിരുന്നു. ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും ചേര്‍ത്ത് കേെസടുക്കും. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ 10 വര്‍ഷം സ്കൂള്‍ വാഹനങ്ങൾ ഓടിക്കുന്നതില്‍നിന്ന് വിലക്കാൻ ശിപാര്‍ശ ചെയ്യുമെന്നും ഐ.ജി പറഞ്ഞു. സ്കൂളുകളുടെ ഉടമസ്ഥതയിലുള്ള വാഹനമാണെങ്കില്‍ അവര്ക്കെതിെരയും നടപടിയെടുക്കുന്ന കാര്യം പരിഗണനയിലാണ്.
നിലവാരമില്ലാത്ത ടയറുമായി സഞ്ചരിച്ച 58 വാഹനങ്ങളും ബോഡി ഫിറ്റ്നസ് ഇല്ലാത്ത 26 വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടസാധ്യതയുള്ള മറ്റ് 515 കുറ്റകൃത്യങ്ങളും കണ്ടെത്തി.
പരിശോധനക്ക് ആലപ്പുഴ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, കോട്ടയം ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ്, എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി എ.വി. ജോർജ്, കൊച്ചി സിറ്റി പൊലീസ് മേധാവി എം.പി. ദിനേശ്, െഡപ്യൂട്ടി കമീഷണർ ഒാഫ് പൊലീസ് ലോ ആൻഡ് ട്രാഫിക് ആർ. കറുപ്പസ്വാമി, എ.സി.പി കാർത്തികേയൻ ഗോകുലചന്ദ്ര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.