ആറുവര്‍ഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതിയെ പിടികൂടി
text_fieldsമുക്കം: ആറുവര്‍ഷം മുമ്പ് പീഡനക്കേസില്‍ മുങ്ങിയ പ്രതിയെ മുക്കം പൊലീസ് പിടികൂടി. തോട്ടക്കാട് കരിമ്പില്‍ കോളനിയിലെ യുവതിയെ പീഡിപ്പിച്ച തോട്ടക്കാട് എളംകുറ്റിപ്പറമ്പ് തങ്കന് എന്നറിയപ്പെടുന്ന ശിവനെ (51) പ്രത്യേക അന്വേഷണ സംഘം പാലക്കാട് ചാലിശ്ശേരിയില്‍ അറസ്റ്റ് ചെയ്തു.
കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് ഐ.പി.എസിനു ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ആളൊഴിഞ്ഞ വീട്ടില്‍ Police have nabbed a rapist who had been in hiding for six years ചെയ്തതാണ് കേസിനാസ്പദമായ സംഭവം.
അന്വേഷണം ശക്തമായതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ശേഷം കഴിഞ്ഞ ആറു വര്‍ഷമായി പാലക്കാട്, തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഒളിവിലായിരുന്നു.
മറ്റൊരു യുവതിയെ വിവാഹം ചെയ്ത പ്രതി നിർമാണ ജോലികളിലേര്‍പ്പെട്ടു മറ്റൊരു പേരില്‍ പോലീസിെൻറ കണ്ണുവെട്ടിച്ചു കഴിഞ്ഞുവരുകയായിരുന്നു. മുക്കം ഇന്‍സ്പെക്ടര്‍ എസ്. നിസാമിെൻറ നേതൃത്വത്തില്‍ എ.എസ്.ഐമാരായ സാജു, നാസര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, അനീഷ്, ബിജു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.