Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി പ്രവർത്തകന്...

ബി.ജെ.പി പ്രവർത്തകന് ​വെേട്ടറ്റ സംഭവം; മൂന്ന്​ എസ്.​ഡി​.പി​.െഎക്കാർ പിടിയിൽ

text_fields
bookmark_border
ബി.ജെ.പി പ്രവർത്തകന് ​വെേട്ടറ്റ സംഭവം; മൂന്ന്​ എസ്.​ഡി​.പി​.െഎക്കാർ പിടിയിൽ
cancel

കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിറാസ്(28), ജന്‍ഫർ(23)‍, മഹ്റൂഫ്(20) എന്നിവരാണ് കണ്ണൂർ ടൗൺ പൊലീസി​െൻറ പിടിയിലായത്. കഴിഞ്ഞ മാസം 21നാണ് കണ്ണൂര്‍ മണ്ഡലം വൈസ്പ്രസിഡൻറും തളാപ്പ് ഭജനമുക്ക് സ്വദേശികളുമായ ശിവദാസ്, മിഥുൻ എന്നിവർക്ക് നേരെ ആക്രമണം ഉണ്ടായത്.  

സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് അന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പിന്നീട് സൈബർസെല്ലി​െൻറ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ യഥാർഥ പ്രതികളെ പിടികൂടിയത്. 

കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സിൽ കാംപസ് ഫ്രണ്ട് -എ.ബിവി.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷമാണ് ബി.ജെ.പി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിലേക്ക് നയിച്ചത്. 
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpi
News Summary - police arrested three sdpi activists in stabbed case
Next Story